നമ്മൾ ചാവക്കാട്ടുക്കാർ ഒരാഗോള സൗഹൃദ കൂട്ടു ബഹ്‌റൈൻ ചാപ്റ്റർ വിപുലമായ രീതിയിൽ ഓണാഘോഷം സംഘടിപ്പിച്ചു

മനാമ: ബഹ്‌റൈനിലെ ചാവക്കാട്ടുകാരുടെ കൂട്ടായ്മയായ നമ്മൾ ചാവക്കാട്ടുക്കാർ ഒരാഗോള സൗഹൃദ കൂട്ടു ബഹ്‌റൈൻ ചാപ്റ്റർ ഓണാഘോഷവും, മെംബേർസ് മീറ്റും സംഘടിപ്പിച്ചു. ഒക്ടോബർ-6 വെള്ളിയാഴ്ച രാവിലെ 10 മുതൽ വൈകുന്നേരം 5 മണി വരെ നബിസലെയിലെ മർമറിസ് ഗാർഡനിൽ വെച്ചായിരുന്നു പരിപാടി. ബഹ്‌റൈനിലെ പ്രവാസി ഒപ്പന ഗ്രൂപ്പായ മെഹന്ദി ഗ്രൂപ്പിന്റെ വർണ്ണാഭമായ ഒപ്പനയും, ബീറ്റ്‌സ് ഓഫ് ബഹ്‌റൈൻ ടീമിന്റെ കാതുകളെ കുളിർമഴ പെയ്യിച്ചുകൊണ്ടുള്ള നാസിക് ഡോൾ മേളവും, കൂടാതെ കുട്ടികളുടെ കലാപരിപാടികൾ, ഓണക്കളികൾ, വടംവലി, വ്യത്യസ്ത കലാകായിക പരിപാടികൾ എന്നിവ കൊണ്ട് നയനമഹോരമായിരുന്നു ആഘോഷം.
ഷഫീഖ് അവിയൂർ, ഷാജഹാൻ, വിജയൻ, ശിവ ഗുരുവായൂർ, സുഹൈൽ, കലിം, ഫൈസൽ, ഷുഹൈബ്, സകരിയ്യ, സിറാജ്, ഗണേഷ്, അഭിലാഷ്, ഫാറൂഖ്, ഷെജീർ, ഷാഹുൽ, റാഫി തുടങ്ങിയവരുടെ നേതൃത്വത്തിൽ ഓണസദ്യയ്ക്കും , പരിപാടികൾക്കും നേതൃത്വം നൽകി.കൂട്ടായ്മയുടെ പ്രസിഡന്റ്‌ ശ്രീ ഫിറോസ് തിരുവത്ര അധ്യക്ഷനായ ചടങ്ങിൽ ബഹ്‌റൈനിലെ അറിയപ്പെടുന്ന സീനിയർ സോഷ്യൽ ആക്റ്റീവിസ്റ്റ്, ഐസിആർഎഫ് ചെയർമാൻ ഡോക്ടർ ബാബു രാമചന്ദ്രൻ ഉദ്‌ഘാടനം നിർവഹിച്ചു. ചടങ്ങിൽ കൂട്ടായ്മയുടെ ജനറൽ സെക്രട്ടറി ശ്രീ ഇ.പി അബ്ദുറഹിമാൻ സ്വാഗതവും, രക്ഷാധികാരി രാജൻ, കൂട്ടായ്മയുടെ ഗ്ലോബൽ കൺവീനർ യുസുഫ് അലി,കൊല്ലം പ്രവാസി അസോസിയേഷൻ പ്രസിഡന്റ്‌ ശ്രീ നിസാർ കൊല്ലം, സംഗമം ഇരിഞ്ഞാലക്കുട പ്രസിഡന്റ്‌ ശ്രീ ഗണേഷ് എന്നിവർ ആശംസകൾ അറിയിച്ചു പ്രോഗ്രാം കൺവീനർ ഷഫീഖ് അവിയൂർ നന്ദിയും പറഞ്ഞു.കൂട്ടായ്മയിൽ അംഗങ്ങൾ ആകാൻ ആഗ്രഹിക്കുന്ന ചാവക്കാട്ടുകാർ താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടുക 35141788, 36895269