യുഎഇയിൽ കാലവസ്ഥ വ്യതിയാനം ; ജാഗ്രതാ നിർദേശം

ദുബായ്∙ യുഎഇയിൽ ‌അസ്ഥിര കാലവസ്ഥ അനുഭവപ്പെടുന്നതിനാൽ ജാഗ്രതാ നിർദ്ദേശം നൽകി ആഭ്യന്തര മന്ത്രാലയം. ഇന്നു മുതൽ രാജ്യത്ത് താപനിലയിൽ കുറവ് അനുഭവപ്പെടും. താപനില നാല് ഡിഗ്രി സെൽഷ്യസ് വരെ കുറയും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇടിമിന്നലും മഴയും ഉണ്ടാകുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

വാഹനം ഓടിക്കുമ്പോൾ ശ്രദ്ധിക്കാനും, വെള്ളപ്പൊക്ക പ്രദേശങ്ങൾ, താഴ്‌വരകൾ, നീർത്തടങ്ങൾ എന്നിവിടങ്ങളിൽ നിന്നു വിട്ടുനിൽക്കാനും ജനങ്ങള്‍ക്ക് നിർദേശം നൽകി. ഔദ്യോഗിക ഉറവിടങ്ങളിൽ നിന്നുള്ള കാലാവസ്ഥാ അറിയിപ്പുകൾ ശ്രദ്ധിക്കാനും, ബന്ധപ്പെട്ട അധികാരികളുടെ നിർദ്ദേശങ്ങള്‍ പാലിക്കാനും അഭ്യർഥിച്ചു.

ചിലയിടങ്ങളിൽ ആകാശം ഭാഗികമായോ പൂർണ്ണമായോ മേഘാവൃതമായിരിക്കും. താപനില കുറയുന്നതിനൊപ്പം തീരദേശങ്ങളിലും വടക്ക് കിഴക്കൻ പ്രദേശങ്ങളിലും മഴയ്ക്ക് സാധ്യതയുണ്ട്.

ശനിയാഴ്ചയും ആകാശം മേഘാവൃതമായിരിക്കുമെന്ന് കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി. തീരപ്രദേശങ്ങൾ, വടക്കു, കിഴക്കൻ പ്രദേശങ്ങള്‍ എന്നിവിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ട്. നാളത്തെ (ശനി) കൂടിയ താപനില 24 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 18 ഡിഗ്രി സെൽഷ്യസും ആയിരിക്കും.