
കഴിഞ്ഞ മൂന്ന് മാസത്തോളമായി വിനോദ് ജോലി ചെയ്തിരുന്ന കമ്പനി അടഞ്ഞുകിടക്കുകയാണ്. ശമ്പളവും ജോലിയുമില്ലാതെ അസുഖ ബാധിതനായ് റൂമിൽ കഴിഞ്ഞ വിനോദിന് ഒപ്പം താമസിച്ചിരുന്ന സുഹൃത്തുക്കളും വെൽകെയർ വാളണ്ടിയർമാരുമാണ് ആവശ്യമായ സഹായ സഹകരണങ്ങൾ നൽകി വന്നത്.
ഒന്നാം ഘട്ടത്തിൽ വെൽകെയർ ബഹ്റൈൻ 10 ടിക്കറ്റുകളാണ് പ്രഖ്യാപിച്ചിട്ടുള്ളത്.
കോവിഡ് ദുരിതം മൂലം ജോലിയും വരുമാനവും നഷ്ടമായ മടക്കയാത്രക്കുള്ള എംബസിയുടെ ലിസ്റ്റിൽ അവസരമൊരുങ്ങിയവരിൽ സാമ്പത്തിക പ്രയാസമനുഭവിക്കുന്നവർക്കാണ് വെൽകെയർ സൗജന്യ ടിക്കറ്റ് നൽകുന്നത്.
ചെറിയ വരുമാനമുള്ളവർ, ലേബർ ക്യാമ്പിൽ കഴിയുന്നവർ, ലോക്ഡൗൺ മൂലം തൊഴിൽ നഷ്ടപ്പെട്ടവർ, അടിയന്തരമായി നാട്ടിൽ ചികിത്സക്ക് പോകാൻ സാമ്പത്തിക ശേഷി ഇല്ലാത്തവർ തുടങ്ങിയവരിൽ നിന്ന് അർഹരായവരെ നേരിട്ട് കണ്ടെത്തുകയാണ് ചെയ്യുന്നത്. വെൽഫെയർ പാർട്ടി ഓഫ് ഇന്ത്യ ഒന്നാംഘട്ടത്തിൽ പ്രഖ്യാപിച്ച 300 പേർക്ക് വിമാന ടിക്കറ്റ് നൽകുന്നതുമായി ബന്ധപ്പെട്ട പദ്ധതിയിൽ ഉൾപ്പെടുന്നതാണ് ഈ സൗജന്യ ടിക്കറ്റ്. തനിക്ക് പ്രയാസകരമായ ഘട്ടത്തിൽ ചെയ്തുതന്ന എല്ലാ സേവനങ്ങൾക്കും സൗജന്യ ടിക്കറ്റ് നൽകിയതിനും നന്ദി അറിയിച്ച് വിനോദ് ഇന്ന് നാട്ടിലെത്തി.
അതേസമയം മൂന്ന് മാസത്തിലേറെയായി ജോലിയില്ലാതെ വരുമാനം നിലച്ച പ്രവാസികൾക്ക് മടക്ക യാത്രക്കുള്ള ടിക്കറ്റ് ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ ഫണ്ടിൽ നിന്നും ലഭ്യമാമാക്കുവാൻ ഇന്ത്യൻ എംബസി അടിയന്തിര നടപടി സ്വീകരിക്കണമെന്നും സോഷ്യൽ വെൽഫയർ അസോസിയേഷൻ ആവശ്യപ്പെട്ടു. നിത്യവൃത്തിക്ക് പോലും പ്രയാസപ്പെടുന്നവരോട് ടിക്കറ്റ് ചാർജ് ഈടാക്കുന്നത് നീതീകരിക്കാനാവില്ലയെന്നും, നിലവിലെ ചട്ടമനുസരിച്ച് തന്നെ ഇത്തരത്തിൽ ഫണ്ട് വിനിയോഗിക്കാവുന്നതാണെന്നും ഇതിനാവശ്യമായ അപേക്ഷാ ഫോറം എംബസിയുടെ വെബ് സൈറ്റിൽ ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടു. നാട്ടിലേക്ക് മടങ്ങാൻ തയ്യാറെടുക്കുന്ന സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവർ തങ്ങൾക്ക് ടിക്കറ്റ് നൽകണം എന്ന് എംബസിയോട് അപേക്ഷിക്കണമെന്ന് സോഷ്യൽ വെൽഫയർ അസോസിയേഷൻ എക്സിക്യൂട്ടീവ് കമ്മിറ്റി അഭ്യർത്ഥിച്ചു.