റിയാദ് : ജിദ്ദ അൽഹുംറയിൽ ജോലിക്കിടെ വെൽഡിങ് ഗ്യാസ് പൊട്ടിത്തെറിച്ച് വയലാർ പഞ്ചായത്ത് 7–ാം വാർഡ് പൂതംവെളിയിൽ ലെനീഷ് (39) മരിച്ചു. കഴിഞ്ഞ ദിവസമായിരുന്നു സംഭവം.മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു. വർഷങ്ങളായി വെൽഡറായി ജോലി ചെയ്യുകയായിരുന്നു ലെനീഷ്. 6 മാസം മുൻപാണ് നാട്ടിൽ വന്നു പോയത്. ഭാര്യ: സുനിമോൾ. മക്കൾ: അനന്തകൃഷ്ണൻ, അവന്തിക.