മനാമ : ബഹ്റൈൻ വെൽഫെയർ ഓർഗനൈസേഷൻ നോൺ റസിഡന്റ്സ് കേരള എന്ന കൂട്ടായ്മയായ വോർക്കയുടെ നേതൃത്വത്തിൽ പ്രത്യേക പരുപാടി സംഘടിപ്പിക്കുമെന്ന് അധികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.മലയാളസിനിമയിലെ പ്രമുഖ മുൻനിര നാടൻമാരായിരുന്ന ഇന്നസെന്റിന്റെയും മാമുകോയയുടെയും പേരിൽ പുരസ്കാരങ്ങൾ നൽകും.ഇന്നസെന്റിനെ ഇരുപത്തിയഞ്ചു വർഷങ്ങളായി അനുകരിക്കുകയും നിരവധി സിനിമകളിൽ ഇന്നസന്റിന് വേണ്ടി ശബ്ദം നൽകിയ കലാഭവൻ ജോഷിക്കും മിമിക്രി വേദിയിലെ വ്യത്യസ്തനായ മഹേഷ് കുഞ്ഞുമോനും ഈ മാസം 8 തിയതി മർമറി ഹാളിൽ സമ്മർ ഇൻ ബഹ്റൈൻ എന്ന പേരിൽ നടത്തുന്ന പരിപാടിയിൽ വെച്ച് നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു. വോർക്ക പ്രസിഡന്റ് ചാൾസ്,സെക്രട്ടറി ജോജി വർക്കി,പ്രോഗ്രാം കൺവീനർ ജിബി അലക്സ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.