മനാമ: കോവിഡ് പ്രതിസന്ധി മൂലം ജീവിത പ്രതിസന്ധി അനുഭവിക്കുന്ന തൊഴിലാളികൾക്ക് ഒരു മാസത്തേക്ക് ആവശ്യമായ ഭക്ഷ്യധാന്യ വിഭവങ്ങൾ വെൽകെയറിന്റെ നേതൃത്വത്തിൽ എത്തിച്ചു നൽകി. കോവിഡ് പ്രതിസന്ധി രൂപപ്പെട്ടത് മുതൽ സോഷ്യൽ വെൽഫെയർ അസോസിയേഷന്റെ ജന സേവന വിഭാഗമായ വെൽകെയർ നടത്തിവരുന്ന അടുപ്പം കുറഞ്ഞാലും അടുപ്പുകൾ പുകയണം എന്ന പദ്ധതിയുടെ ഭാഗമായി മലബാർ ഗോൾഡുമായി സഹകരിച്ചു കൊണ്ടാണ് വെൽകെയർ തൊഴിലാളികൾക്ക് ഒരു മാസത്തേക്ക് ആവശ്യമായ ഭക്ഷ്യധാന്യ വിഭവ കിറ്റുകൾ എത്തിച്ചു നൽകിയത്. മലബാർ ഗോൾഡ് ബഹറൈൻ കൺട്രി കോഡിനേറ്റർ ഇസ്ഹാഖ്, സോഷ്യൽ വെൽഫെയർ അസോസിയേഷൻ പ്രസിഡന്റ് ബദ്റുദ്ദീൻ പൂവാർ വെൽകെയർ എക്സിക്യൂട്ടീവ് അംഗങ്ങളായ മൂസ കെ ഹസ്സൻ, അബ്ദുൽ ഹഖ്, മഹ്മൂദ് മായൻ, ഹാഷിം തുടങ്ങിയവർ കിറ്റുകൾ എത്തിച്ചു നൽകുന്നതിന് നേതൃത്വം നൽകി.