ബഹ്‌റൈനിൽ റാപ്പിഡ് ടെസ്റ്റിൽ പോസിറ്റീവ് ആയാൽ ?

ബഹ്‌റൈൻ : കോവിഡ് സംബന്ധമായ എല്ലാ കാര്യങ്ങൾ രേഖപ്പെടുത്തുകയും വിശദീകരിക്കുകയും ചെയുന്ന”ബി അവെയർ ” ആപ്പ് സ്വന്തം മൊബൈലിൽ ഇൻസ്റ്റാൾ ചെയ്തണം . റാപിഡ്​ ടെസ്​റ്റിൽ പോസിറ്റിവായാൽ ‘ബി അവെയർ’ ആപ്പിൽ ഫലം റിപ്പോർട്ട്​ ചെയ്യണം. അതിനെ തുടർന്ന് നേരിട്ട്​ ബഹ്​റൈൻ ഇൻറർനാഷനൽ എക്​സിബിഷൻ ആൻഡ്​കൺവെൻഷൻ സെൻററിൽ ഡ്രൈവ്​ ത്രൂ പി.സി.ആർ ടെസ്​റ്റ്​ ചെയ്യണം . റാപിഡ്​ ടെസ്​റ്റ്​ ഉപകരണം വായുകടക്കാത്ത സുതാര്യമായ ബാഗിൽ കൊണ്ടുപോകണം . റാപിഡ്​ ടെസ്​റ്റിൽ പോസിറ്റിവായാൽ ​െഎസൊലേഷനിൽ പോവുകയും മറ്റുള്ളവരുമായുള്ള സമ്പർക്കം ഒഴിവാക്കുകയും വേണമെന്ന്​ ആരോഗ്യ മന്ത്രാലയം അറിയിച്ചു.ഇവർ 444 എന്ന നമ്പറിൽ വിളിക്കേണ്ട ആവശ്യമില്ലെന്നും അധികൃതർ വ്യക്തമാക്കുന്നു .