മസ്കറ്:ഇന്ത്യന്‍ ടീമില്‍ സ്ഥാനം ലഭിക്കാന്‍ എല്ലാവിധത്തിലും പോരാടുമെന്ന് മുന്‍ ഇന്ത്യന്‍ താരം എസ്. ശ്രീശാന്ത്. ക്രിക്കറ്റ് കളിക്കാരനായി അറിയപ്പെടാനാണ് ഇഷ്ടം. വിലക്ക് നീക്കാനും ടീമില്‍ തിരികെയത്തൊനും നിയമപരമായി പോരാടാനും ഒരുക്കമാണെന്ന് ശ്രീശാന്ത് മസ്കറ്റില്‍ പറഞ്ഞു. ഇക്കാര്യത്തിൽ കേരളാ മുഖ്യമന്ത്രി സഹായിച്ചില്ലന്നും ശ്രീശാന്ത് കുറ്റപ്പെടുത്തി.പ്രശ്നത്തിൽ മുഖ്യമന്ത്രി ഇടപെടുമെന്ന് പ്രതീക്ഷിക്കുന്നതായും ശ്രീശാന്ത് പറഞ്ഞു.