ഒരു രാഷ്ട്രീയ നേതാക്കൾക്കും സംഭാവന നൽകില്ല : പ്രവാസി വ്യവസായി കെ ജി എബ്രഹാം

കുവൈറ്റ്‌ : പ്രളയ ദുരിതാശ്വാസത്തിനായി പ്രവാസികളിൽ നിന്ന് സ്വരൂപിച്ച ഫണ്ട് അർഹരിൽ എത്തിയില്ല. ഇനി ഒരു രാഷ്ട്രീയ നേതാക്കൾക്കും സംഭാവന നൽകില്ല , രാഷ്ട്രീയക്കാർ പ്രവാസികളെ ചൂഷണം ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു . അടച്ചിട്ട വീടുകൾക്ക് അധിക നികുതി ചുമത്തിയത് സർക്കാരിന്റെ അഹങ്കാരമാണ്. ഇടതുപക്ഷത്തിന് വോട്ട് ചെയ്തതിൽ ഇന്ന് പശ്ചാത്താപിക്കുന്നുവെന്നും കെ ജി എബ്രഹാം പറഞ്ഞു.’ഇനി താൻ ഭാവിയിൽ ഒരു രാഷ്ട്രീയക്കാരനും ഒന്നും കൊടുക്കില്ല. അവർ ചൂഷണം ചെയ്യുകയാണ്. എന്റെ ദേഷ്യം പ്രകടിപ്പിക്കുകയാണ്. പ്രവാസികളില്ലെങ്കിൽ കേരളം എങ്ങനെ ജീവിക്കും? എന്നിട്ടാണ് ചൂഷണം. ഒരു വീട് അധികം ഉണ്ടെങ്കിൽ അധിക നികുതി ഏർപ്പെടുത്തുന്നു. എന്നിട്ടും പിരിവ് ലക്‌ഷ്യം വച്ചാണ് ഇവർ എത്തുന്നത് . . ദിസ് ഈസ് ടൂ മച്. ഒരു വോട്ട് ഞാൻ ഇടതുപക്ഷത്തിന് ചെയ്തിട്ടുണ്ട്. ഇപ്പോൾ ഞാനൊരു മണ്ടനാക്കപ്പെട്ടു. എന്തൊരു അഹങ്കാരമാണിത്. ഗൾഫുകാരെയല്ലാതെ മറ്റാരെയും ഇവർക്ക് ചൂഷണം ചെയ്യാൻ കഴിയില്ല,’- എന്നും കെജി എബ്രഹാം പറഞ്ഞു..