റമദാന്റെ ഭാഗമായി ഒമാനിലെ ലുലു ഔട്ട്ലെറ്റുകളിൽ ഒരുക്കിയ ‘ഷോപ് ആൻഡ് വിൻ പ്രമോഷൻ’ കാമ്പയിനിന്റെ ആദ്യ മൂന്ന് ആഴ്ചകളിലെ വിജയികളെ പ്രഖ്യാപിച്ചു.
മാർച്ച് 18, 25, 30 തീയതികളിൽ ബൗഷർ, ദാർസൈത്, വാദി ലവാമി ഔട്ട്ലെറ്റുകളിൽ നടന്ന ഇ-റാഫിൾ നറുക്കെടുപ്പിലൂടെയാണ് വിജയികളെ തിരഞ്ഞെടുത്തത്. 105 പേർക്കാണ് കാഷ് പ്രൈസുകൾ ലഭിച്ചത്. 5000 റിയാൽ വീതമുള്ള കാഷ് പ്രൈസിന് ഹനാൻ അൽ ബർവാനി, മുഹമ്മദ് ഇസ്മായീൽ അൽ ദോസാവ്കി, ഇ.വി. ദിപിൻ എന്നിവർ അർഹരായി. യൂസുഫ് അൽഫർസി, മോഹിത് ബാലാനി, മാർവിൻ ലൂപ എന്നിവർ 750 റിയാൽ വീതമുള്ള കാഷ് പ്രൈസും സ്വന്തമാക്കി. ഒമ്പതുപേർ 500 റിയാലിന്റെയും 30 പേർ 200 റിയാലിന്റെയും 60 ആളുകൾ 100 റിയാലിന്റെയും കാഷ് പ്രൈസുകൾക്കും തെരഞ്ഞെടുക്കപ്പെട്ടു. ഷോപ് ആൻഡ് വിൻ പ്രമോഷൻ കാമ്പയിനിന്റെ ഭാഗമായി ഈ വർഷം ഉപഭോക്താക്കൾക്കായി 1,00,000 റിയാൽ മൂല്യമുള്ള കാഷ് പ്രൈസുകൾ നേടാനുള്ള അവസരമാണ് ലുലു ഔട്ട്ലെറ്റുകളിലൂടെ ഒരുക്കിയിട്ടുള്ളത്.