ക്വിസ് മത്സര വിജയികൾ

ബഹ്‌റൈൻ : ഫ്രണ്ട്‌സ് സോഷ്യൽ അസോസിയേഷൻ മലർവാടി വിഭാഗം യൂ. പി തലവിദ്യാർത്ഥികൾക്കായി പരിസ്ഥിതി ദിനത്തോടെനിബന്ധിച്ചു സംഘടിപ്പിച്ച ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം അവ്വാബ് സുബൈർ (ഇന്ത്യൻ സ്കൂൾ )കരസ്ഥമാക്കി.
രണ്ടാം സ്ഥാനം ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥി കളായ നക്ഷത്ര രാജ്,ആര്യൻ വാഴപ്പിള്ളി എന്നിവർ പങ്കിട്ടു.
മൂന്നാം സ്ഥാനം അമീൻ നൗഷാദ് , ജേക്കബ് ജോൺ ,സുമാന ആയിഷ ഇർഷാദ് ,ശശാങ്കിത് രൂപേഷ്,ഹാനിയ അഫ്രിൻ, (ഇന്ത്യൻ സ്കൂൾ ) അസ്മി മുഹമ്മദ് , മുഹമ്മദ്‌ നൗഷിൻ ( അൽനൂർ ഇന്റർനാഷണൽ സ്കൂൾ ) ആഷ്‌ലിൻ അന്നാ ( ഇബ്നുൽ ഹൈതം സ്കൂൾ ) എന്നിവർ പങ്കിട്ടു.
ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ മലർവാടി കൺവീനർമാരായ നൗമൽ, സമീറ നൗഷാദ് എന്നിവരുടെ നേതൃത്വത്തിൽ നടന്ന മത്സരത്തിൽ എഴുപതോളം കുട്ടികൾ പങ്കെടുത്തു.