WISB “പിങ്ക് ഗാലറി” എന്ന പേരിൽ പ്രത്യേക ഫോട്ടോ എക്സിബിഷൻ നടത്തും


ബഹ്‌റൈൻ : സ്ത്രീകളുടെ ഉള്ളിലുള്ള കഴിവുകളെ കണ്ടെത്തി അവരെ പ്രോത്സാഹിപ്പിക്കുകയും, അവർക്ക് പ്രചോദനം നൽകുന്നതിനും വേണ്ടി രണ്ടു സ്ത്രീകൾ ചേർന്ന് തുടങ്ങിയ കൂട്ടായ്മ ആണ് വിമൻ ഓഫ് ഇന്ത്യ സീരീസ് ബഹ്‌റൈൻ- WISB. തികച്ചും വ്യത്യസ്‌തമായ പ്രവർത്തനങ്ങളും പരിപാടികളും കൊണ്ട് ഇതിനോടകം WISB ശ്രദ്ധനേടി കഴിഞ്ഞു.കോവിഡ് പശ്ചാത്തലത്തിൽ ഓൺലൈൻ സാധ്യതകൾ തിരിച്ചറിയുകയും,സ്റ്റേ അറ്റ് ഹോം പ്രൊജക്റ്റകളുടെ ഭാഗമായി ഓൺലൈൻ മത്സരങ്ങളും വെബീനറുകളും മറ്റും നടത്തുകയും ചെയ്തിരുന്നു .ഒക്ടോബർ മാസത്തിൽ സ്തനാർബുദ കാൻസർ ബോധവൽക്കരണത്തിന്റെ ഭാഗമായീ WISB “പിങ്ക് ഗാലറി” എന്ന പേരിൽ പ്രത്യേക ഫോട്ടോ എക്സിബിഷൻ നടത്തും . പരുപാടിയിൽ പങ്കെടുക്കുന്നവർ അനുയോജ്യമായ അടികുറുപ്പൊടെകൂടി പിങ്ക് നിറത്തിലുള്ള ചിത്രങ്ങൾ 36047200 ൽ എന്ന whatsapp നമ്പറിൽ അയക്കേണ്ടതാണ് .ഒരാൾക്ക് പരമാവധി 3 ചിത്രങ്ങൾ അയക്കാം ലഭിക്കുന്ന ചിത്രങ്ങളിൽ നിന്നും പരിഗണിക്കപ്പെടുന്ന ചിത്രങ്ങൾ WISB യുടെ സാമൂഹ്യ മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കുന്നതായിരിക്കുo.കഴിഞ്ഞ ദിവസം(ഒക്ടോബർ 13 ന് ) തുടക്കം കുറിച്ച എക്സിബിഷൻ ഒക്ടോബർ 20 വരെ നടത്തും .

തെരെഞ്ഞെടുക്കപ്പെടുന്ന ചിത്രങ്ങൾ താഴെ കൊടുത്തിരിക്കുന്ന “WISB” സോഷ്യൽ മീഡിയ ലിങ്കിൽ കാണാവുന്നതാണ് .
Facebook

https://www.facebook.com/wisbahrain/

Instagram