വിസ്ഡം ബഹ്‌റൈൻ – അൽ മന്നാഇ സെന്റർ പ്രവർത്തക സംഗമം സംഘടിപ്പിച്ചു

മനാമ: ദഅവാ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തുന്നതിന്റെ ഭാഗമായി വിസ്‌ഡം ബഹ്‌റൈൻ ചാപ്റ്റർ, അൽ മന്നാഇ സെന്ററുമായി (മലയാള വിഭാഗം) ചേർന്ന് പ്രവർത്തക സംഗമം സംഘടിപ്പിച്ചു. ഹൂറയിലുള്ള സെന്റർ ആസ്ഥാനത്ത് ഒരുക്കിയ സംഗമത്തിൽ ടി.പി. അബ്ദുൽ അസീസ് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി രിസാലുദ്ദീൻ സ്വാഗതം പറഞ്ഞു. ഹ്രസ്വ സന്ദർശനാർത്ഥം ബഹ്‌റൈനിൽ എത്തിയ ഡോ. മുഹമ്മദ് കുട്ടി കണ്ണിയൻ, ഷാഹുൽ ഹമീദ്, അബ്ദു ലത്വീഫ് സുല്ലമി, ബഷീർ പരപ്പനങ്ങാടി എന്നിവർ സദസ്സിനെ അഭിസംബോധന ചെയ്തു സംസാരിച്ചു.മാറുന്ന സാഹചര്യത്തിൽ ദഅവ പ്രവർത്തനങ്ങളുടെ പ്രാധാന്യം എത്രമാത്രം ഉണ്ടെന്ന കാര്യം പ്രഭാഷകർ എടുത്തു പറഞ്ഞു. സ്വന്തം ദേഹേച്ഛകൾക്ക് അതീതമായി മനസ്സും ശരീരവും പാകപ്പെടുത്തി മാത്രമേ ഓരോ പ്രവർത്തകനും പ്രബോധന രംഗത്ത് ഇറങ്ങാവൂ എന്ന് അബ്ദു ലത്വീഫ് സുല്ലമി അംഗങ്ങളെ ഉൽബോധിപ്പിച്ചു. ഓർഗനൈസിംഗ് സെക്രട്ടറി ബിനു ഇസ്മായിൽ നന്ദി രേഖപ്പെടുത്തി.