ബഹ്റൈൻ : വർഷങ്ങളായി പ്രവാസ ജീവിതം നയിക്കുന്ന വടകര മുക്കം സ്വദേശി ചന്ദ്രൻ തയ്യുള്ളത്തിൽ വീട്ടു വാടകയുമായി ബന്ധപ്പെട്ടുള്ള കേസും അതിനെതുടർന്നുള്ള യാത്രാ നിരോധനവും, പ്രായാധിക്യവും കൂടാതെ മറ്റു ഗുരുതര ആരോഗ്യ പ്രശ്നങ്ങളെയൊക്കെ തുടർന്ന് വളരെയേറെ ദുരിതത്തിലായിരുന്നു.
സൽമാനിയ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയിരുന്ന ചന്ദ്രേട്ടന്റെ ദുരിത ജീവിതം ഹോപ്പ് പ്രവർത്തകരായ സാബു ചിറമേലിന്റെയും ഷാജി ഇളമ്പയിലിന്റെയും ശ്രദ്ധയിൽപ്പെട്ടതിനെതുടർന്ന് വിവിധ സാമൂഹ്യസംഘടനകളിൽ എത്തിക്കുവാൻ സാധിച്ചു.
കൂടാതെ ചന്ദ്രേട്ടന്റെ
യാത്രാ നിരോധനം ഒഴിവാക്കുവാനായി ഹോപ്പ് ബഹ്റൈൻ 400 BD യുടെ സഹായം നൽകി. അഞ്ചു മാസക്കാലം അദ്ദേഹത്തിന് വേണ്ട മരുന്നുകളും ഭക്ഷണവും ഹോപ്പ് ആണ് എത്തിച്ചു നൽകിയത്. താമസസ്ഥലത്തിന്റെ വാടക സുമനസ്സുകളുടെ സഹായത്തോടെ സാബു ചിറമേൽ എത്തിച്ചു നൽകി. കൂടാതെ ഹോപ്പ് കൂട്ടായ്മ ഗൾഫ് കിറ്റും നൽകി ചന്ദ്രേട്ടനെ യാത്രയാക്കി.
ശ്രി സുധീർ തിരുനിലത്ത്, പ്രവാസി ലീഗൽ സെൽ അഡ്വക്കേറ്റ്, ഇന്ത്യൻ എംബസി, ഐസിആർഎഫ് ഉം, കണ്ണൂർ പ്രവാസി കൂട്ടായ്മയും, ബഹ്റൈൻ മലയാളി സെയിൽസ് ടീമും ചന്ദ്രേട്ടന് നാടണയുവാൻ വേണ്ട താങ്ങും തണലുമായി പ്രവർത്തിച്ചു.
സ്വന്തമായി വീടില്ലെങ്കിലും കേസും ജയിലും ഒന്നുമില്ലാത്ത ഒരു ശിഷ്ടജീവിതകാലം ചന്ദ്രേട്ടന് പ്രതീക്ഷ നൽകുന്നതാണ്.