ബഹ്റൈൻ : വേള്‍ഡ് മലയാളീ കൌണ്‍സില്‍ ബഹ്റൈൻ പ്രൊവിന്‍സിന്റെ വാര്‍ഷിക ജനറല്‍ കൌണ്‍സില്‍ യോഗം ശനിയാഴ്ച വൈകീട്ട് 7.30 ന് ഇന്ത്യന്‍ ഡിലൈറ്റ് റസ്റ്റോറന്റിൽ പ്രൊവിന്‍സ് പ്രസിഡണ്ട് എബ്രഹാം സാമൂവലിന്റെ അധ്യക്ഷതയിൽ ചേര്‍ന്നു . വൈസ് പ്രസിഡണ്ട് ഹരീഷ് നായര്‍ സ്വാഗതവും. പ്രസിഡണ്ട് എബ്രഹാം സാമൂവല്‍ കഴിഞ്ഞ വര്‍ഷ ത്തെ പ്രവര്‍ത്തന റിപ്പോർട്ടും അവതരിപ്പിച്ചു .തുടര്‍ന്ന് വേള്‍ഡ് മലയാളീ കൌണ്‍സിലിന്റെ ഗ്ലോബല്‍, റീജിയണൽ പ്രവര്‍ത്തനങ്ങളെ ക്കുറിച്ചും നിയമാവലിയെക്കുറിച്ചും ഗ്ലോബല്‍ ഇലക്ഷന് കമ്മീഷ ണര് ജെയിംസ് ജോണ്‍ വിശദീകരിച്ചു . ജനറല്‍ കൌണ്‍സിലിന്റെ അജണ്ട പ്രകാരം 2023 – 2025 വര്‍ഷത്തേക്കു ള്ള ഭരണസമിതിയെ തെരഞ്ഞെടുക്കുന്നതിനായി വേള്‍ഡ് മലയാളീ കൌണ്‍സില്‍ മിഡില്‍ ഈസ്റ്റ് ചെയര്‍മാനും ബഹറിന്‍ പ്രൊവിന്‍സ് ഇലക്ഷന് കമ്മീഷണറുമായ രാധാകൃഷ്ണന് തെരുവത്തിനെ യോഗം ചുമതലപ്പെടുത്തി. വേള്‍ഡ് മലയാളീ കൌണ്‍സിലിന്റെ നിയമാവലി യുടെ അടിസ്ഥാനത്തില്‍ സമയ ക്രമം പാലിച്ച് ലഭിച്ച നാമ നിര്‍ദേശ പത്രിക പ്രകാരം 2023 – 2025 വര്‍ഷത്തേക്കുള്ള ഭരണ സമിതിയെ എതിരില്ലാതെ തെരഞ്ഞെടുത്തു .കെ .ജി. ദേവരാജ് (ചെയര്മാന്), എബ്രഹാം സാമൂവല്‍ ( പ്രസിഡണ്ട്), അമല്‍ ദേവ് .ഒ.കെ (ജനറല്‍ സെക്രട്ടറി), ഹരീഷ് നായര്‍ (ട്രഷറര്‍), ഡോ. സുരഭില പട്ടാളി (വൈസ് ചെയര്‍ പേര്‍സണ്‍), നസീര്‍ .എ.എം, വിനോദ് നാരായണൻ (വൈസ് ചെയര്മാന്മാർ) ഡോക്ടര്‍. ഡെസ്മണ്ട് ഗോമസ്, തോമസ് വൈദ്യന്, ഉഷ സുരേഷ് (വൈസ് പ്രസിഡണ്ട്മാർ) സാമ്രാജ് .ആര്. നായര്‍ (അസോസിയെറ്റ് സെക്രട്ടറി) ജിജോ ബേബി, അബ്ദുള്ള ബെല്ലിപ്പാടി, സുജിത് കൊട്ടാലാ (മെംബര്‍സ്). ഷെജിന്‍ സുജിത്, മിനി പ്രമിലാസ്, അനു അല്ലന് (വിമന്‍സ് ഫോറം ), ഡോ. റിസ്വാന് നസീര്‍, ഡോ. പ്രിന്‍സ് പാപ്പച്ചൻ, ഡോ. എലിസബത്ത് ബേബി (മെഡിക്കല്‍ ഫോറം) എന്നിവരെ തിരഞ്ഞെടുത്തു.പുതിയതായി തെരഞ്ഞെടുത്ത ഭരണസമിതി അംഗങ്ങളെ ജനറല്‍ സെക്രട്ടറി അമല്‍ദേവ് സ്വാഗതം ചെയ്തുചെയര്മാന് കെ .ജി . ദേവരാജ്, പ്രസിഡണ്ട് എബ്രഹാം സാമൂവല്‍ എന്നിവര്‍ ഭരണ സമിതിയുടെ ഭാവി പ്രവര്‍ത്തനങ്ങളെക്കുറിച്ച് സംസാരിച്ചു . രാധാകൃഷ്ണന് തെരുവത്ത് , ജയിംസ് ജോണ്‍, ഗ്ലോബല്‍ എജുക്കേഷന്‍ ഫോറം ജനറല്‍ സെക്രട്ടറി ഡോ. ഷെമിലി. പി .ജോണ്‍, മുൻ വൈസ് ചെയർപേഴ്സൺ നിര്‍മല ജോസഫ്, ഡോ . ജിതേഷ് .സി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു ,വൈസ് ചെയര്മാന് വിനോദ് നാരായണ്‍ നന്ദി രേഖപ്പെടുത്തി.