W.M.C കോർക്ക് ശാഖയുടെ ഈസ്റെർ വിഷു ആഘോഷങ്ങൾ ഏപ്രിൽ 6ന് ബിഷപ്സ്‌ടൗൺ GAA ഹാളിൽ

കോർക്ക്: വേൾഡ് മലയാളി കൌൺസിൽ കോർക്ക് ശാഖയുടെ നേതൃത്വത്തിൽ ഇക്കൊല്ലവും ഈസ്റെർ വിഷു ആഘോഷങ്ങൾ 2018 ഏപ്രിൽ 6 വെള്ളിയാഴ്ച വൈകുന്നേരം 6 മണി മുതൽ ബിഷൊപ്സ്‌ടൗൺ GAA ഹാളിൽ വച്ച് പൂർവാധികം ഭംഗിയായി നടത്തുവാൻ തീരുമാനിച്ച വിവരം സ്നേഹപൂർവ്വം അറിയിച്ചു കൊള്ളുന്നു. കണിക്കൊന്നകൾ പൂക്കുന്ന വിഷുക്കാലവും ദൈവസ്നേഹം വിളിച്ചോതുന്ന ഈസ്റ്ററും നമുക്ക് ഒരുമിച്ചാഘോഷികാം. തദവസരത്തിൽ ഡാൻസ്, നാടകം, ഗാനമേള തുടങ്ങി മുതിർന്നവരും കുട്ടികളും പങ്കെടുക്കുന്ന കലാപരിപാടികൾ ഉണ്ടായിരിക്കുന്നതാണ്. കലാപരിപാടികളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ പേരുകൾ മുൻകൂട്ടി രജിസ്റ്റർ ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു. ഏവരുടെയും സാന്നിധ്യ സഹകരണങ്ങൾ പ്രതീഷിച്ചുകൊണ്ട്  സ്നേഹപൂർവ്വം  ലിജോ ജോസഫ് (president)- 0876485031. ജോൺസൻ  ചാൾസ് (ജനറൽ സെക്രട്ടറി ) -0879386212.  വാർത്തകൾ കൊടുത്തിരിക്കുന്നത് -ജിനോ ജോസഫ് (PRO).