ടിക്കറ്റ് റീഫണ്ടിംഗ് വിഷയത്തിൽ WMC കോർക്കിൻ്റെ പത്രക്കുറിപ്പ്

ഒമാൻ : ഇന്ത്യയിലേക്കും മറ്റു രാജ്യങ്ങളിലേക്കും മാതാപിതാക്കളേയും ബന്ധുജനങ്ങളേയും മറ്റു സുഹൃത്തുക്കളേയും കാണുവാനും അവധി ആഘോഷിക്കുവാനും മറ്റുമായി യാത്രകളും മറ്റും ക്രമീകരിക്കുകയും എന്നാൽ കോവിഡ് 19 രോഗവ്യാപനം മൂലം യാത്രയും മറ്റും മുടങ്ങിയ മലയാളികളായ യാത്രക്കാർ ഇന്ന് നേരിടുന്ന പ്രധാനപ്പെട്ട ഒരു പ്രശ്നമാണ് ടിക്കറ്റ് റീഫണ്ടിങ്ങ്. അയർലൻഡിലെ മലയാളികളുടെ ഉടമസ്ഥതയിലുള്ള ചില ട്രാവൽ ഏജൻസികൾ അതിനു തയ്യാറാകാതിരിക്കുകയും ചിലരോട് ഭീമമായ ക്യാൻസലേഷൻ ഫീസ് ഈടാക്കുന്നതായും റീഫണ്ട് ആവശ്യപ്പെടുന്നവരെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതായി നിരവധി പരാതികൾ ആണ് ഉയരുന്നത്. കോർക്കിൽ നിന്നും വേൾഡ് മലയാളി കൗൺസിലിന് കുറേയധികം പരാതികൾ ലഭിക്കുകയും പ്രശ്നത്തിൽ ഇടപെടണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തതിൻ്റെ അടിസ്ഥാനത്തിൽ അടിയന്തര പ്രാധാന്യത്തോടെ എക്സിക്യൂട്ടീവ് യോഗം ചേരുകയുമുണ്ടായി. സാമൂഹിക പ്രതിബദ്ധതയുള്ള സംഘടന എന്ന നിലയിൽ സത്യസന്ധമായി ട്രാവൽ ഏജൻസികൾ പെരുമാറണമെന്നും രാജ്യത്തെ നിയമങ്ങൾ അനുസരിച്ചു ഉപഭോക്താവിന് മുഴുവൻ തുകയും തിരിച്ചു നൽകണമെന്നും WMC ആവശ്യപ്പെടുന്നു. അല്ലാത്ത പക്ഷം നിയമനടപടികളുമായി മുന്നോട്ടു പോകുന്ന ഉപഭോക്താവിന് എല്ലാവിധത്തിലുള്ള പിൻ തുണയും നൽകുന്നതായിരിക്കും എന്ന് WMC കോർക്ക് ഭാരവാഹികൾ അറിയിച്ചു .ടിക്കറ്റ് റീഫണ്ടിംഗ് വിഷയവുമായി ഏതെങ്കിലും തരത്തിലുള്ള സഹായം ആവശ്യമുള്ളവർ പ്രസിഡൻറ്
ലിജോ ജോസഫ് 0876485031 ജനറൽ സെക്രട്ടറി
ജോൺസൻ ചാൾസ് 0879386212 എന്നിവരെ ബന്ധപ്പെടാവുന്നതാണ്.