
ബഹ്റൈൻ :- സ്തനാർബുദ ബോധവത്കരണത്തിന്റെ ഭാഗമായി വുമൻ എക്രോസ്സ്, അൽ ഹിലാൽ മെഡിക്കൽ സെന്റർ, വൺ ഹാർട്ട് ബഹ്റൈൻ എന്നിവരുമായീ ചേർന്ന് ‘പിങ്ക് പ്രോമിസ് – ബീച്ച് ക്ലീനിങ് ഡൈവ് ‘ ജനേബിയ ബീച്ചിൽ വെച്ച് നടത്തി. ആരോഗ്യകരമായ ജീവിതത്തിന് പരിസ്ഥിതി എത്രമാത്രം ശുചിയായി സൂക്ഷിക്കണം എന്ന ചിന്ത എല്ലാവരിലേക്കും എത്തിക്കുക അതിനായി നാം ഒത്തൊരുമയോടുകൂടി പ്രവർത്തിക്കേണ്ടതുണ്ട് എന്ന ആശയം മുൻനിർത്തി ആണ് പരുപാടി സംഘടിപ്പിച്ചത് .
ബഹ്റൈനിലെ വിവിധ വനിതാസംഘടനകളും, സാമൂഹിക കൂട്ടായ്മകളും പരിപാടിയിൽ പങ്കെടുത്തു. ജനേബിയ ബീച്ചിൽ വെച്ച് നടന്ന പരിപാടിയിയിൽ വനിതകളുടെയും കുട്ടികളുടെയും പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി .









