മാവേലിക്കരയിൽ വനിതാപോലീസ്നെ പെട്രോൾ ഒഴിച്ച് കത്തിച്ചു കൊന്നു

മാവേലിക്കര : മാവേലിക്കരയിൽ വനിതാപോലീസ് ഉദ്യോഗസ്ഥയെ പെട്രോൾ ഒഴിച്ച് കത്തിച്ചു കൊന്നു, ഡ്യൂട്ടി കഴിഞ്ഞു വീട്ടിലേക്ക് പോവുകയായിരുന്ന സൗമ്യ പുഷ്പാകരൻ (31)എന്ന വനിതാപോലീസ് ഉദ്യോഗസ്ഥയെ ആണ് കാറിൽ വന്ന യുവാവ് സൗമ്യ ഓടിച്ച സൂട്ടർ ഇടിച്ചുവീഴ്ത്തിയ ശേഷം മർദിക്കുകയും വെട്ടുകയും തുടർന്ന് കാറിൽ സൂക്ഷിച്ചിരുന്ന പെട്രോൾ ഒഴിച്ച് കത്തിക്കുകയൂം ആയിരുന്നു. സൗമ്യയുടെ വീടിന്റെ പരിസരത്തു വെച്ചുതന്നെയായിരുന്നു ഈ ആസൂത്രിത കൊലപാതകം.മാവേലിക്കര വള്ളികുന്നം പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഉധ്യോഗസ്ഥയാണ് മരിച്ച സൗമ്യ. ആക്രമിച്ച യുവാവിനെ പൊള്ളൽ ഏറ്റു ആശുപത്രിയിൽ പ്രവേശിപ്പിട്ടുണ്ട്. കൊച്ചി സ്വദേശിയായ പൊലീസുകാരനായ അജാസ് എന്ന അയാളാണ് പ്രതി എന്നാണ് ആദ്യം ലഭിക്കുന്ന വിവരം.സംഭവ സ്ഥലത്തുനിന്നും ഓടിരക്ഷപെടാൻ നോക്കിയാ പ്രതിയെ നാട്ടുകാർ ഓടിച്ചിട്ട് പിടിച്ചു പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.പോലീസ് തുടർനടപടികൾ ആരംഭിച്ചിട്ടുണ്ട്. ഭർത്താവ് പ്രവാസിയാണ് , മൂന്ന് മക്കൾ ഉണ്ട്.