ഒമാനിൽ പുതിയതായി ഡ്രൈവിങ് ലൈസൻസ് എടുക്കുന്നവരുടെ എണ്ണത്തിൽ വനിതകൾ കൂടുതൽ …

ഒമാനിൽ പുതിയതായി ഡ്രൈവിംഗ് ലൈസൻസ് ലഭിക്കുന്ന സ്ത്രീകളുടെ എണ്ണം മുൻവർഷങ്ങളിൽ നിന്നും ഗണ്യമായി വർദ്ധിച്ചതായി കണക്കുകൾ സൂചിപ്പിക്കുന്നു .. നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷൻ പുറത്തുവിട്ട കണക്കുകൾ പ്രകാരം, 2021ൽ ആകെ 339,000 ഡ്രൈവിംഗ് ലൈസൻസുകൾ ഇഷ്യൂ ചെയ്തിട്ടുണ്ട്, അതിൽ 48.2% “പുതിയ ഡ്രൈവിംഗ് ലൈസൻസ്” നേടിയതും സ്ത്രീകളാണ്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഡ്രൈവിംഗ് ലൈസൻസ് തേടുന്ന സ്ത്രീകളുടെ എണ്ണത്തിൽ വർധനയുണ്ടായിട്ടുണ്ടെന്ന് റോയൽ ഒമാൻ പോലീസ് ഉദ്യോഗസ്‌ഥർ പറയുന്നുണ്ട് . ജോലി ചെയ്യുന്ന സ്ത്രീകളുടെ എണ്ണത്തിലുള്ള വർധനയാണ് രാജ്യത്ത് ഡ്രൈവിംഗ് ലൈസൻസ് എടുക്കുന്ന സ്ത്രീകളുടെ എണ്ണം കൂടാൻ കാരണമാകുന്നതെന്നു വിദഗ്ധർ പറയുന്നു… നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷൻ കണക്കുകൾ പ്രകാരം അനുസരിച്ച്, 2021 ഡിസംബർ അവസാനത്തോടെ രാജ്യത്ത് 1.55 ദശലക്ഷത്തിലധികം വാഹനങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ട് സൂചിപ്പിക്കുന്നുണ്ട് ..