മനാമ : പ്രവാസി വെൽഫെയർ, ബഹ്റൈൻ വനിതാദിനത്തോടനുബന്ധിച്ച് സ്ത്രീ സുരക്ഷയും അവകാശങ്ങളും എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന അവകാശ സംരക്ഷണ സദസ്സ് ദേശീയ മഹിള ഫെഡറേഷൻ ജനറൽ സെക്രട്ടറി സ. ആനിരാജ ഉത്ഘാടനം ചെയ്യും. മാർച്ച് 11 വെള്ളിയാഴ്ച വൈകുന്നേരം 4.00 മണിക്ക് സൂം വെർച്വൽ പ്ലാറ്റ്ഫോമിൽ നടക്കുന്ന വെബിനാറിൽ വെൽഫെയർ പാർട്ടി സംസ്ഥാന പ്രവർത്തക സമിതിയംഗം പ്രേമ. ജി. പിശാരടി മുഖ്യ പ്രഭാഷണം നടത്തും. ഫ്രറ്റേണിറ്റി സംസ്ഥാന പ്രസിഡൻറ് നജ്ദാ റൈഹാൻ വിശിഷ്ടാതിഥിയായി എത്തുന്ന സംഗമത്തിൽ ബഹ്റൈനിലെ സാമൂഹിക സാംസ്ക്കാരിക മേഖലയിൽ. പ്രവർത്തിക്കുന്ന വനിതാ പ്രമുഖരും പങ്കെടുക്കുമെന്ന് പ്രവാസി വെൽഫെയർ സെക്രട്ടറി ഷിജിന ആഷിക് അറിയിച്ചു.