ബഹ്‌റൈൻ : അറുപത് വയസ്സ് കഴിഞ്ഞ ആളുകൾക്ക് വർക് പെർമിറ്റ് പുതുക്കാൻ ഇനി മുതൽ ഓൺലൈൻ വഴി അപേക്ഷിക്കാം ഈ മാസം പത്തൊൻപതു മുതൽ ഇ−പെർമിറ്റ് സേവനം ബഹ്‌റിനിൽ ലഭ്യമാകും , ഇ.എം.എസ് എന്ന പേരിൽ അറിയപ്പെടുന്ന എക്സ്പാട്രിയേറ്റ് മാനേജ്മെന്റ് സിസ്റ്റം വഴിയാണ് പുതിയ പെർമിറ്റുകൾ നൽകുന്നതെന്ന് ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി അധികൃതർ അറിയിച്ചു.വെബ്‌സൈറ്റ് വഴി പുതിയ സേവനം ലഭ്യമാകുന്നതിന്റെ വിവരങ്ങൾ ഉൾപ്പെടുത്തിയിരുന്നു, ലഭിക്കുന്ന അപേക്ഷകൾ പൂർണ പരിശോധനക്ക് ശേഷം എൽ.എം.ആർ.എ ഉദ്യോഗസ്ഥർ അപേക്ഷകനുമായി ബന്ധപ്പെടുകയും, അപേക്ഷ സ്വീകരിക്കുകയോ, നിരസിക്കുകയോ ചെയ്യപ്പെടുന്ന വിവരങ്ങൾ എസ്.എം.എസുമായോ ഇ−മെയിൽ വിലാസം വഴിയോ അപേക്ഷകനെ അറിയിക്കുകയും ചെയ്യും. പെർമിറ്റ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വെബ് സൈറ്റിൽ ലഭ്യമാകും , അപേക്ഷകർ ഐഡി കാർഡ്, പാസ്പോർട്ട്, തൊഴിൽ ചെയ്യുന്ന സ്ഥാപനത്തിലെ ഐഡി, തൊഴിൽ കരാർ എന്നിവയുടെ കോപ്പി എന്നിവ ഇതിനായി ഓണലൈനിൽ സമർപ്പിക്കണം. ഡോക്ടർ, അദ്ധ്യാപകർ, എഞ്ചിനീയർ, ഇൻഷൂറൻസ്, ബാങ്കിംഗ് തുടങ്ങിയ പ്രത്യേകവിഭാഗങ്ങളിൽപ്പെട്ടവർ സ്വന്തം യോഗ്യത തെളിയിക്കുന്ന രേഖകളും ഹാജരാക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് താഴെ കൊടുത്തിരിക്കുന്ന വെബ് സൈറ്റ് സന്ദർശിക്കാവുന്നതാണ്.
https://www.lmra.gov.bh/EMS_Web/