ആറ് ഇന്ത്യക്കാർ മരിച്ച സംഭവത്തിൽ തൊഴിൽ മന്ത്രാലയം ഇടപെടുന്നു

മസ്കറ്റ് : പൈപ്പ്‌ലൈന്‍ ജോലിക്കിടെ വെള്ളത്തില്‍ കുടുങ്ങി ആറ് ഇന്ത്യക്കാർ മരിച്ച സംഭവത്തിൽ ഒമാൻ തൊഴിൽ മന്ത്രാലയം ഇടപെടുന്നു, ഈ വിഷയത്തിൽ ഏന്തെക്കെ നിയമലംഘനങ്ങൾ നടന്നു എന്നാകും മന്ത്രാലയം ആദ്യം പരിശോധിക്കുക.

കൃത്യമായ സുരക്ഷാ മുൻകരുതലുകൾ സീകരിച്ചിരുന്നോ എന്നതടക്കമുള്ള കാര്യങൾ പര രിശോധിച്ചായിരിക്കും നടപടി സ്വീകരിക്കുക. മഴ പെയ്യുമെന്ന മുന്നറിപ്പുണ്ടായിട്ടും തൊഴിലാളികളെ പണിയടുപ്പിച്ചത് എന്തിന് എന്ന ചോദ്യം സമൂഹ മാധ്യമങ്ങളിൽ ഉയർന്നിരുന്നു.

എന്നാൽ കമ്പനിക്കെതിരെ നിയമ നടപടി സീകരിക്കുമെന്ന് മാൻ പവർ മന്ത്രാലയം പുറത്തിറക്കിയ കുറുപ്പിൽ പറയുന്നു.

തമിഴ്‌നാട്, മധുരി സ്വദേശി ശണ്‍മുഖ സുന്ദരം സെന്‍തില്‍ കുമാര്‍ (43), ആന്ദ്രപ്രദേശ്, എലൂരു സ്വദേശി ബുദപാണ രാജു സത്യനാരായണ (22), ആന്ദ്രപ്രദേശ് സ്വദേശി ഉസുരുമൂര്‍ത്തി ഭീമ രാജു (30), ബീഹാര്‍, പാട്‌ന സ്വദേശികളായ സുനില്‍ ഭാരതി (29), വിശ്വകര്‍മ പാന്‍ജി (29), ഉത്തര്‍ പ്രദേശ് സ്വദേശി വികാശ് ചൗഹാന്‍ മുഖദേവ് എന്നിവരാണ് മരിച്ചത്.