മനാമ : ബഹ്റൈനിലെ ഇന്ത്യൻ അംബാസഡർ വിനോദ് കെ ജേക്കബിനെ ബഹ്റൈൻ പൊതുമരാമത്തു മന്ത്രി ഇബ്രാഹിം ബിൻ ഹസൻ അൽ ഹവാജ് സ്വീകരിച്ചു.ചരിത്രപരമായ ബഹ്റൈൻ-ഇന്ത്യ ബന്ധങ്ങളെ മന്ത്രി പ്രശംസിച്ചു, വിവിധ തലങ്ങളിൽ, പ്രത്യേകിച്ച് അടിസ്ഥാന സൗകര്യ മേഖലയിൽ ഉള്ള സഹകരണം കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു . പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിലും വൈദഗ്ധ്യം കൈമാറ്റം ചെയ്യുന്നതിലും ബഹ്റൈൻ അതിൻ്റെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിലെ ശ്രമങ്ങളെ അംബാസഡർ പ്രശംസിച്ചു.