ബഹ്റൈൻ : അന്താരാഷ്ട്ര തൊഴിലാളി ദിനത്തോടനുബന്ധിച്ചു മെയ് രണ്ട് ബഹ്റൈനിൽ അവധി പ്രഖ്യാപിച്ചു . മെയ് ഒന്ന് വാരാന്ത്യ അവധി ആയതിനാൽ ആണ് മെയ് രണ്ടിനു അവധി പ്രഖ്യാപിച്ചത് . അന്നേ ദിവസം മന്ത്രാലയങ്ങളും പൊതു സ്ഥാപനങ്ങളും അവധി ആയിരിക്കുമെന്ന് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽഖലീഫ പുറപ്പെടുവിച്ച സർക്കുലറിൽ പറയുന്നു .