ബഹ്റൈൻ: വേൾഡ് മലയാളീ കൗൺസിൽ ബഹ്റൈൻ പ്രൊവിൻസിന്റെ പ്രവർത്തനോദ്ഘാടനവും പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും ജൂലൈ 9, വെള്ളിയാഴ്ച്ച ബഹറിൻ സമയം വൈകീട്ട് 6 മണിക്ക് സൂം ഫ്ലാറ്റ് ഫോമിലൂടെ നടക്കുമെന്ന് മിഡിൽ ഈസ്റ്റ് പ്രൊവിൻസ് പ്രസിഡണ്ട് രാധാകൃഷ്ണൻ തെരുവത്ത്, ബഹ്റൈൻ പ്രൊവിൻസ് ചെയർമാൻ ബാബു കുഞ്ഞിരാമൻ, പ്രസിഡണ്ട് എബ്രഹാം സാമുവൽ, സെക്രട്ടറി പ്രേംജിത് എന്നിവർ അറിയിച്ചു. പ്രസ്തുത ചടങ്ങിൽ ബഹുമാനപ്പെട്ട കേരള ഫിഷറീസ് വകുപ്പ് മന്ത്രി ശ്രീ. സജി ചെറിയാൻ മുഖ്യ അതിഥിയായിരിക്കും. പരിപാടിയിൽ, ഫാദർ ഡേവിസ് ചിറമൽ മുഖ്യ പ്രഭാഷകനായും, പ്രശസ്ത കവി ശ്രി. വയലാർ ശരത്ചന്ദ്ര വർമ്മ വിശിഷ്ടാഥിതിയായും പങ്കെടുക്കും. വേൾഡ് മലയാളീ കൗൺസിൽ ഗ്ലോബൽ ചെയർമാൻ ഡോക്ടർ. പി. എ. ഇബ്രാഹിം ഹാജി (ദുബായ്), പ്രസിഡണ്ട് ശ്രീ. ഗോപാല പിള്ള (അമേരിക്ക), ജനറൽ സെക്രട്ടറി ശ്രി. ഗ്രിഗറി മേടയിൽ, ട്രഷറർ ശ്രീ. തോമസ് അറമാങ്കുടി (ജർമനി), വൈസ് പ്രസിഡണ്ട് ശ്രി. ജോൺ മത്തായി (ഷാർജ), വൈസ് പ്രസിഡണ്ട് ശ്രീ. പി. സി. മാത്യു (അമേരിക്ക), വൈസ് ചെയർ പേഴ്സൺ ഡോക്ടർ കെ. ജി. വിജയലക്ഷ്മി (ഇന്ത്യ) തുടങ്ങിയവര്‍ പരിപാടിയിൽ ആശംസകള്‍ നേരും. വേൾഡ് മലയാളീ കൗൺസിൽ ഗ്ലോബൽ എക്സലൻസ് പുരസ്കാരം-2021ന് അർഹനായ പി. വി. രാധാകൃഷ്ണ പിള്ളയെ ചടങ്ങിൽ ആദരിക്കും. കോവിഡ് കാലഘട്ടത്തിലെ സാമൂഹ്യ സേവന പ്രവർത്തനങ്ങൾക്ക് ബഹ്റൈൻ കേരളീയ സമാജത്തിന് പ്രശസ്തി പത്രവും സമ്മാനിക്കും.
ബഹ്റൈൻ പ്രൊവിൻസിന്റെ പുതിയ ഭാരവാഹികൾ: ചെയർമാൻ : ബാബു കുഞ്ഞിരാമൻ, വൈസ് ചെയർപേഴ്സൺ: ദീപ ജയചന്ദ്രൻ, ഹരീഷ് നായർ, പ്രസിഡണ്ട്: ഏബ്രഹാം സാമുവൽ, വൈസ് പ്രസിഡന്റ്സ്: വിനോദ് ലാൽ എസ്., ആഷ്ലി കുര്യൻ, സെക്രട്ടറി: പ്രേംജിത്, അസോ. സെക്രട്ടറി: രാജീവ് വെള്ളിക്കോത്ത്, ട്രഷറർ: ദിലീഷ് കുമാർ,
കമ്മിറ്റി അംഗങ്ങങ്ങൾ: ബൈജു ആരാദ്, അബ്ദുല്ല ബെള്ളിപ്പാടി, എസ്. സന്തോഷ് കുമാർ, എൽ. അനിൽ കുമാർ, മുൻ ഭരണ സമിതി അംഗം: എബി തോമസ്