വേൾഡ് മലയാളി ഫെഡറേഷൻ ബഹ്‌റൈൻ നാഷണൽ കൗൺസിൽ ”ലോക വനിതാ ദിനം” ആഘോഷം മാർച്ച് 9 ന്

By: gpdesk.bh@gmail.com

ബഹ്‌റൈൻ : വേൾഡ് മലയാളി ഫെഡറേഷൻ (WMF)ബഹ്‌റൈൻ നാഷണൽ കൗൺസിൽ വനിതാ വിഭാഗം ”ലോക വനിതാ ദിനം ”വിപുലമായി ആഘോഷിക്കുമെന്നു അധികൃതർ അറിയിച്ചു . മാർച്ച് 9ന് വൈകിട്ട് 7 മണിക്ക് സൽമാനിയ അൽ സഗയ്യ റെസ്റ്റോറന്റ് ഹാളിൽ നടക്കുന്ന പരുപാടിയിൽ സമൂഹത്തിന്റെ വിവിധ തലങ്ങളിൽ പ്രവർത്തിക്കുന്ന വനിതകളെ ആദരിക്കുകയും അർഹതപ്പെട്ട നിരാലംബരായ വനിതകൾക്ക് സാമ്പത്തിക സഹായം നൽകുകയും ചെയ്യും . ഇതോടൊപ്പം വിവിധ കലാപരിപാടികളും നടക്കും .ചടങ്ങിൽ ഡോക്ടർ മുന അലി അബ്ദുള്ള അൽ ജഫാരി , Mrs ഫാത്തിമ അൽ മൻസൂരി , ബഹ്‌റൈനിലെ പ്രശസ്ത എഴുത്തുകാരി ശ്രീമതി മായാകിരൺ എന്നിവർ പങ്കെടുക്കുമെന്നു ഡബ്ല്യൂ എം എഫ് ബഹ്‌റൈൻ കൗൺസിൽ വിമൻസ് ഫോറം ഹെഡ് മിനി മാത്യു അറിയിച്ചു.