മസ്കറ്റ്: വേൾഡ് മലയാളി ഫെഡറേഷൻ ഒമാൻ നാഷണൽ കൗൺസിൽ ഒമാൻ ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ച് മസ്കറ്റ് ബൗഷറിലുള്ള സെൻട്രൽ ബ്ലഡ് ബാങ്കിൽ വച്ച് മെയ് 17 ന് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.വേൾഡ് മലയാളീ ഫെഡറേഷൻ ഒമാന്റെ ഒട്ടനവധി മെംബർമാർ രക്തദാന ക്യാമ്പിൽ പങ്കെടുത്തു.വേൾഡ് മലയാളി ഫെഡറേഷന്റെ ഗ്ലോബൽ, മിഡിലീസ്റ്റ്, നാഷണൽ ഭാരവാഹികൾ നേതൃത്വം നൽകിയ ബ്ലഡ് ഡോണേഷൻ ക്യാമ്പ് വളരെ വിജയകരമായി നടന്നു.