ബഹ്‌റൈൻ :- യാത്ര വിഷയങ്ങൾക്കായി ബഹ്‌റൈനിൽ പ്രവർത്തിച്ചുവരുന്ന യാത്ര അവകാശ സംരക്ഷണ സമിതി ജനറൽ ബോഡി യോഗം സിഞ്ചിലെ ഫ്രണ്ട്‌സ് സോഷ്യൽ അസോസിയേഷൻ ഹാളിൽ ചേർന്നു. യാത്രാ നിരക്ക് കുറയ്ക്കുന്നതിൽ പ്രവാസികൾക്ക് അനുകൂലമായ തീരുമാനം കേന്ദ്ര – സംസ്ഥാന സർക്കാരുകളിൽ നിന്നും, എയർ ഇന്ത്യയിൽ നിന്നും ഇനിയും വരേണ്ടതുണ്ടെന്നു യോഗം വിലയിരുത്തി. മൃതദേഹം തൂക്കി വിലനിശ്ചയിക്കുന്ന എല്ലാ വിമാനക്കമ്പനികളുടെ രീതിയും ഒഴിവാക്കുവാനും, എയർ ഇന്ത്യയിൽ ആനുകൂല്യം ലഭിക്കുവാനും, ആദ്യമായി വിദേശത്തേക്ക് യാത്ര പുറപ്പെടുന്ന ഏവർക്കും 350 രൂപ നൽകിയാൽ , മരണമടയുന്ന പ്രവാസികളുടെ കുടുംബത്തിന് 10 ലക്ഷം രൂപ ലഭിക്കുന്ന സ്കീം എല്ലാവർക്കുമായി നടപ്പാക്കാനും വേണ്ടി പ്രശസ്ത സാമൂഹിക പ്രവർത്തകൻ അഷ്‌റഫ് താമരശ്ശേരി സുപ്രീം കോടതിയിൽ ഫയൽ ചെയ്ത കേസിൽ പങ്കാളി ആകുവാൻ യാത്ര സമിതി ആഹ്രഹിക്കുന്ന വിവരം അഷ്‌റഫ് താമരശ്ശേരിയെ യോഗത്തിനിടയിൽ അറിയിച്ചു. സുപ്രീം കോടതിയിൽ പ്രസ്തുത കേസ് ഫയൽ ചെയ്ത വക്കീലുമായി ഇത് സംബന്ധിച്ച് ചർച്ച തുടരുന്നതാണ്. പങ്കെടുത്ത മുഴുവൻ അംഗങ്ങളും സജീവമായി ചർച്ചയിൽ പങ്കെടുക്കുകയും കഴിഞ്ഞകാല റിപ്പോർട്ട് അംഗീകരിച്ചു പുതിയ കമ്മിറ്റിക്കു രൂപം നൽകി.
രക്ഷാധികാരികൾ : പ്രിൻസ് നടരാജൻ,
പി.വി. രാധാകൃഷ്ണപിള്ള, ജമാൽ നദ്‌വി ഇരിങ്ങൽ, എസ്.വി.ജലീൽ, ബിനു കുന്നന്താനം, കെ.എം.മഹേഷ്., സേവി മാത്തുണ്ണി.
ഉപദേശക സമിതി അംഗങ്ങൾ:
ഇ. കെ. സലീം, കെ.ടി. സലീം.
ചെയർമാൻ : എ.സി.എ . ബക്കർ
വൈസ് ചെയർമാൻമാർ : ഫസൽ പേരാമ്പ്ര, ബിജു മലയിൽ
ജനറൽ കൺവീനർ : അജി ഭാസി.
ജോയിന്റ് കൺവീനേഴ്‌സ് : നവീൻ, ഫൈസൽ .എഫ്.എം.
ട്രഷറർ : സുനിൽ തോമസ്
അസ്റ്റിസ്റ്റന്റ് ട്രെഷറർ : ജബ്ബാർ കുട്ടീസ്.
ചീഫ് കോർഡിനേറ്റർ – സാനി പോൾ
കോർഡിനേറ്റേഴ്‌സ് – ബദറുദ്ധീൻ പൂവാർ , ബാബു.ജി. നായർ
പ്രവർത്തകസമിതി അംഗങ്ങൾ : അജയകൃഷ്ണൻ, അജിത് , അനീസ്. വി.കെ., അനീഷ് വർഗീസ് , അനിൽ യു.കെ, അസീൽ അബ്ദുൽ റഹ്മാൻ, ഗിരീഷ് കാളിയത്ത്, ജ്യോതിഷ് പണിക്കർ, മജീദ് തണൽ, നജീബ് കടലായി, റഷീദ് മാഹീ, ഷാഫി പറക്കട്ട, സുധീർ തിരുനിലത്ത് , മുഹമ്മദലി , സുനിൽകുമാർ .കെ , അബ്ബാസ് , മുഹമ്മദലി എൻ.കെ, കെ. ജനാർദ്ദനൻ, യൂനുസ് സലിം.