ബഹ്‌റൈൻ : ആഗസ്റ്റ് ഒന്ന് ഞായർ മുതൽ യെൽലോ ലെവൽ ലെവൽ സംവിധാനം ഏർപ്പെടുത്തും . ബഹ്‌റൈനിൽ കഴിയുന്നവരിൽ നാൽപതു വയസിനു മുകളിൽ പ്രായം ഉള്ള എൺപതു ശതമാനം ആളുകളും ബൂസ്റ്റർ ഡോസ് വാക്‌സിൻ സ്വീകരിക്കുന്നത് വരെ യെൽലോ ലെവൽ സംവിധാനം ആയിരിക്കുമെന്ന് നാഷണൽ മെഡിക്കൽ ടാസ്ക് ഫോഴ്‌സ് അറിയിച്ചു .നിലവിൽ രണ്ടു വാക്‌സിൻ സ്വീകരിച്ചു പതിനാലു ദിവസം ആയവർക്കും രോഗ മുക്തി നേടിയവർക്കും ഇവരോടൊപ്പം എത്തുന്ന പന്ത്രണ്ടു വയസിനു താഴെ പ്രായം ഉള്ള കുട്ടികൾക്കുമായി എല്ലാ സ്ഥലങ്ങളിലും പ്രവേശനം അനുവദിക്കും .എന്നാൽ റീട്ടെയ്ൽ ഷോപ്പുകൾ , വിദ്യാഭ്യാസ പരിശീലന സ്ഥാപനങ്ങൾ , മുപ്പതു പേരിൽ അതികം ആളുകൾ കൂടാത്ത പ്രൈവറ്റ് പരിപാടികൾ , ചില സർക്കാർ ഓഫീസുകൾ എന്നിവയിൽ വാക്‌സിൻ എടു ക്കാത്തവർക്കും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു പ്രവേശനം അനുവദിക്കൂ . സർക്കാർ സ്ഥാപനങ്ങളിലെ അമ്പതു ശതമാനം ജീവനക്കാർക്കു വർക്ക് ഫ്രം ഹോം സംവിധാനം യെലോ ലെവലിൽ നടപ്പിലാക്കും . ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തിൽ രാജ്യത്തു ഗ്രീൻ , യെൽലോ , ഓറഞ്ച് , റെഡ് എന്നി നിലയിൽ കോവിഡ് ട്രാഫിക് ലെവൽ സംവിധാനം നിലവിൽ വന്നിരുന്നു .നിലവിൽ അകെ രോഗികളുടെ എണ്ണം എണ്ണൂറ്റി തോന്നൂറ്റി രണ്ടാണ് .ബഹ്‌റൈൻ കോവിഡുമായി ബന്ധപ്പെട്ട് ചെയുന്ന പ്രതിരോധ പ്രവർത്തനങ്ങൾക്കു ലോകാരോഗ്യ സംഘടന പ്രത്യേകം അഭിനന്ദിച്ചിരുന്നു . ഡബ്ല്യൂ എച് ഓ തലവൻ ബഹറിനിൽ സന്ദർശനം നടത്തുകയും ഓഫീസ് മനാമയിൽ ആരംഭിക്കുകയും ചെയ്തിരുന്നു . ബഹ്‌റിനിൽ കഴിയുന്ന എല്ലാവര്ക്കും വാക്‌സിൻ നൽകുക എന്നതാണ് പ്രധാന ലക്ഷ്യമെന്നും കോവിഡുമായി ബന്ധപ്പെട്ട് മികച്ച പ്രതിരോധ പ്രവർത്തനമാണ് നടത്തുന്നതെന്നും , പ്രതിരോധ മാർഗ്ഗങ്ങൾ പാലിക്കേണ്ടത് ഇവിടെ കഴിയുന്നവരുടെ ഉത്തരവാദിത്തം ആണെന്നും അധികൃതർ വ്യക്തമാക്കി .