മനാമ : ബഹ്റിനിൽ ഡിസംബർ പത്തൊൻപതു മുതൽ ജനുവരി മുപ്പത്തി ഒന്ന് വരെ യെൽലോ ലെവൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് അധികൃതർ അറിയിച്ചു . കോവിഡിൻറെ പുതിയ വകഭേദമായ ഒമിക്രോൺ രാജ്യത്ത് വ്യാപിച്ചിട്ടില്ലെങ്കിലും മുൻകരുതൽ എന്ന നിലയിലാണ് നടപടി .ജനങ്ങളുടെ ആരോഗ്യവും സുരക്ഷയും സംരക്ഷിക്കുന്നതിനുള്ള മുൻകരുതൽ നടപടിയുടെ ഭാഗമായി ആണ് പുതുയ തീരുമാനമെന്നു നാഷണൽ മെഡിക്കൽ ടാസ്ക് ഫോഴ്സ് അറിയിച്ചു . കോവിഡ് വൈറസ് പുതിയ വക ഭേദമായ ഒമിക്രോൺ ആഗോള തലത്തിൽ പിടിമുറുക്കുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം അധികൃതർ കൈക്കൊണ്ടിരിക്കുന്നത് . കഴിഞ്ഞ ദിവസം ഓമിക്രോൺ ബഹ്റിനിൽ റിപ്പോർട്ട് ചെയ്തിരുന്നു . കൂടാതെ ബഹറിനിലേക്കുള്ള യാത്രക്കാർ 48 മണിക്കൂറിനുള്ളിൽ നെഗറ്റീവ് പി സി ആർ സർട്ടിഫിക്കറ്റ് നിർബന്ധമാക്കി 6 വയസ്സിനു മുകളിലുള്ള എല്ലാ യാത്രക്കാർക്കും ബാധകം പുതിയ നിയമം ഡിസംബർ 19 മുതൽ പ്രാബല്യത്തിൽ വരും. കോവിഡിെൻറ പുതിയ വകഭേദമായ ഒമിക്രോൺ വിവിധ രാജ്യങ്ങളിൽ കണ്ടെത്തിയ സാഹചര്യത്തിലാണ് ദേശീയ മെഡിക്കൽ സമിതിയുടെ ശിപാർശയുടെ അടിസ്ഥാനത്തിൽ പുതിയ തീരുമാനം പ്രഖ്യാപിച്ചത് . രോഗ്യവ്യാപനം കൂടുതലുള്ള രാജ്യങ്ങളെ റെഡ്ലിസ്റ്റിൽ ൾപ്പെടുത്തി മുൻകരുതൽ സ്വീകരിക്കുന്ന രീതി അവസാനിപ്പിച്ചു. പകരം, വിദേശത്തുനിന്ന് വരുന്നവർ യാത്ര പുറപ്പെടുന്നതിനുമുമ്പ് 48 മണിക്കൂറിനുള്ളിൽ നടത്തിയ കോവിഡ് പി.സി.ആർ പരിശോധനയുടെ നെഗറ്റിവ് ക്യു.ആർ കോഡ് ഉള്ള സർട്ടിഫിക്കറ്റ് ഹാജരാകണം . കോവിഡ് പ്രതിരോധ ഭാഗമായി വാക്സിനും ബൂസ്റ്റർ ഡോസും ഇവിടെ കഴിയുന്നവർ എത്രയും വേഗം സ്വീകരിക്കണമെന്നും നാഷണൽ ടാസ്ക് ഫോഴ്സ് അറിയിച്ചു .
ബഹ്റൈനിൽ ഇന്ന് മുതൽ യെൽലോ ലെവൽ നിയന്ത്രണങ്ങള് പ്രാബല്യത്തിൽ. നടപടി ഒമിക്രോൺ മുൻകരുതലിന്റെ ഭാഗമായി .
BY: BT