ബഹ്റൈൻ : കേരളീയ സമാജം സ്കൂൾ ഓഫ് ഡ്രാമയുടെ ആഭിമുഖ്യത്തിൽ നടന്നുവരുന്ന ഡ്രമാറ്റിക് 2016 എന്ന പേരിൽ സംഘടിപ്പിച്ച തീ യേറ്റർ വർക്ക്ഷോപ്പിന്റെ പൂർത്തീകരണത്തോടെ അനുബന്ധിച്ചു അടുത്ത രണ്ടു ദിവസങ്ങളിലായി പ്രശസ്ത സ്പാനിഷ് എഴുത്തുകാരൻ ഫെഡറിക്ക ഗർഷ ലോർക്ക യുടെ യെർമ്മ എന്ന നാടകം അരങ്ങേറുമെന്നു അധികൃതർ അറിയിച്ചു , പ്രശസ്ത തീ യേറ്റർ ആക്ടി വിസ്റ്റും തൃശൂർ സ്കൂൾ ഓഫ് ഡ്രാമ ഫാക്കൽറ്റിയുമായ ഡോക്ടർ സുനിൽ തീ യേറ്റർ വർക്ഷോപ്പിനു നേതൃത്വം നൽകിയത് , നൂറ്റി അൻപതോളം ആളുകൾ ഒരുമാസം നീണ്ടുനിന്ന വർക്ക് ഷോപ്പിന്റെ സമാപന മായിട്ടാണ് ഇ നാടകം ഇവിടെ സംഘടിപ്പിക്കുന്നത് പി എം താജി നെ പോലുള്ളവരുടെ രചനകൾ മലയാളികൾ അടക്കമുള്ളവർ വേണ്ടത്ര ഉൾക്കൊണ്ടിട്ടില്ലെന്നും ,ലോകത്തു ശക്തമായ നാടകരചനകൾ പുതുതായി ഇല്ലാത്തതു കൊണ്ടാണ് വീണ്ടും ക്ലാസിക്കുകൾ തേടി പോകുന്നതെന്നും നാടക സാഹിത്യവും രംഗവേദിയിലെ പ്രയോഗവും രണ്ടാണെന്നും അദ്ദേഹം പറഞ്ഞു ., ഇ നാടകം കേരളത്തിൽ വരുന്ന ഫെസ്റ്റിവലിൽ മത്സരിക്കുവാൻ ആലോചന ഉണ്ടെന്ന് സ്കൂൾ ഓഫ് ഡ്രാമ കൺവീനർ വിജു രാധാകൃഷ്‌ണൻ പറഞ്ഞു , ഇ മാസം ഇരുപത്തി അഞ്ചു , ഇരുപത്തി ആറു തീയതികളിൽ സമാജത്തിൽ രാത്രി ഏഴു മുപ്പതിന് നാടകം അരങ്ങേറും , സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണ പിള്ള , സ്കൂൾ ഓഫ് ഡ്രാമ തീ യേറ്റർ വർക്ക് ഷോപ്പ് ആൻഡ് പ്രൊഡക്ഷൻ കോ ഓർഡി നേറ്റർ നിർമല ജോസഫ് , സമാജം ആക്ടിങ് ജനറൽ സെക്രട്ടറി എം കെ സിറാജുദീൻ , , സമാജം കല വിഭാഗം സെക്രട്ടറി മനോഹരൻ പാവറട്ടി എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു