
ഇന്ത്യൻ സ്കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ തന്റെ സന്ദേശത്തിൽ യോഗാഭ്യാസത്തിന്റെ പ്രാധാന്യം എടുത്തുപറഞ്ഞു . കൊറോണ പകർച്ചവ്യാധിയുടെ ഈ ക്ലേശകരമായ സമയത്തു നാമെല്ലാവരും നമ്മുടെ പ്രതിരോധശേഷി മെച്ചപ്പെടുത്തേണ്ടതുണ്ട്. ആയതിനാൽ നാമെല്ലാവരും യോഗ അഭ്യാസത്തെ ജീവിതശൈലിയുടെ ഭാഗമാക്കണമെന്നു പ്രിൻസ് നടരാജൻ പറഞ്ഞു.
“ഇന്ത്യൻപൗരാണിക ആരോഗ്യപരിപാലന സമ്പ്രദായങ്ങളിൽ ഒന്നാണ് യോഗ. ഭാവി തലമുറകളുടെ പ്രയോജനത്തിനും ക്ഷേമത്തിനുമായി അതു ഉപയോഗപ്പെടുത്തണമെന്ന് സ്കൂൾ സെക്രട്ടറി സജി ആന്റണി പറഞ്ഞു.
” ഇന്നത്തെ തിരക്കേറിയ ജീവിതശൈലിയിൽ, വർദ്ധിച്ചു വരുന്ന മാനസികപിരിമുറുക്കം ഒഴിവാക്കാൻ യോഗ അഭ്യാസത്തിനുള്ള കഴിവ് അതുല്യമാണെന്ന് പ്രിൻസിപ്പൽ വി ആർ പളനിസ്വാമി പറഞ്ഞു .സ്കൂൾ പാഠ്യപദ്ധതിയുടെ ഭാഗമായി യോഗാഭ്യാസത്തിനു കുട്ടികളുടെ മനസ്സിനെ ശാന്തമാക്കാനും സമഗ്രമായി വളരാനും സഹായിക്കുമെന്നു വി ആർ പളനിസ്വാമി പറഞ്ഞു.
“സമ്മർദ്ദത്തെ എങ്ങനെ ശരിയായി നേരിടാമെന്നും ക്രിയാത്മകത നിലനിർത്താമെന്നും യോഗ അഭ്യാസം കുട്ടികളെ പഠിപ്പിക്കുന്നുവെന്ന് റിഫ കാമ്പസ് പ്രിൻസിപ്പൽ പമേല സേവ്യർ പറഞ്ഞു.






