യോസി കോഹൻ ബഹ്‌റൈനിൽ സന്ദർശനം നടത്തി

ബഹ്‌റൈൻ  : ഇസ്രായേൽ  ദേശീയ രഹസ്യാന്വേഷണ ഏജൻസിയായ മൊസാദിന്റെ  തലവൻ  യോസി   കോഹൻ  ബഹ്‌റൈനിൽ  സന്ദർശനം നടത്തി . ബഹ്‌റൈൻ  ദേശീയ സുരക്ഷാ ഏജൻസി പ്രസിഡന്റ് അദ്ദേഹത്തെ സ്വീകരിച്ചു .   ഇരു രാജ്യങ്ങൾ തമ്മിലുള്ള സഹകരണം ഏകോപനവും കൂടുതൽ  ഉയർത്തുന്നതിനുള്ള  മാർഗ്ഗങ്ങൾ  പ്രാദേശിക സംഭവങ്ങൾ ,  സുരക്ഷാ പ്രശ്നങ്ങൾ  ,  പൊതുതാൽപര്യ പ്രശ്നങ്ങൾ എന്നിവ കൂടിക്കാഴ്ചയിൽ ചർച്ചയായി .