24 -കാരൻ ഒ​മാ​നി​ൽ കു​ഴ​ഞ്ഞു​വീ​ണ്​ മ​രി​ച്ചു”

മ​സ്​​ക​ത്ത്​: ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന്​ മാ​ഹി പ​ള്ളൂ​ർ സ്വ​ദേ​ശി ഒ​മാ​നി​ലെ സ​ഹ​മി​ൽ കു​ഴ​ഞ്ഞു​വീ​ണ്​ മ​രി​ച്ചു.സ​ഹം അ​ൽ ഈസ സൂ​പ്പ​ർ മാ​ർ​ക്ക​റ്റി​ലെ വാ​ച്ച്​ കൗ​ണ്ട​റി​ലെ ജീ​വ​ന​ക്കാ​ര​ൻ പ​റ​മ്പ​ത്ത്​ ശം​സീ​ർ (24) ആ​ണ്​ മ​രി​ച്ച​ത്. ര​ണ്ട​ര മാ​സം മു​മ്പാ​ണ്​ ഇ​ദ്ദേ​ഹം ഒ​മാ​നി​ലെ​ത്തി​യ​ത്.തി​ങ്ക​ളാ​ഴ്​​ച രാ​ത്രി ഭ​ക്ഷ​ണം ക​ഴി​ച്ച​ശേ​ഷം മാ​തൃ​സ​ഹോ​ദ​രി​യു​ടെ മ​ക​​ന്റെ മു​റി​യി​ൽ ഇ​രി​ക്കുമ്പോൾ ശാ​രീ​രി​കാ​സ്വാ​സ്​​ഥ്യ​മു​ണ്ടാ​യി കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ൻ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും അ​ൽ​പ സ​മ​യ​ത്തി​നു​ശേ​ഷം മ​രി​ച്ചു. വാ​ഴ​യി​ൽ​പ്പൊ​യി​ൽ യൂ​സു​ഫിന്റെയും പ​റ​മ്പ​ത്ത്​ സ​ഫി​യ​യു​ടെ​യും മ​ക​നാ​ണ്​ ശം​സീ​ർ.ഖ​ബ​റ​ട​ക്കം ഇന്ന് ചൊ​ക്ലി മ​ഹ​ല്ല്​ ജു​മാ​മ​സ്​​ജി​ദ്​ ഖ​ബ​ർ​സ്​​ഥാ​നി​ൽ നടന്നു.