ഇക്കുറിയും ഇഫ്‌താർ കിറ്റ് വിതരണം ചെയ്ത് യൂത്ത് ഇന്ത്യ ബഹ്‌റൈൻ

മനാമ : എല്ലാ റമദാനിലെയും പോലെ ഇക്കുറിയും ഇഫ്‌താർ കിറ്റ് വിതരണം ചെയ്ത് യൂത്ത് ഇന്ത്യ ബഹ്‌റൈൻ. കൊറോണ കാലത്ത് വിഷമതകൾ അനുഭവികുന്ന തൊഴിലാളികൾക്ക്  ഡി എച്ച്  എലിന്റെ സഹകരണത്തോടെ 200 ഓളം ഇഫ്‌താർ കിറ്റ് വിതരണം ചെയ്തു . യൂത്ത് ഇന്ത്യ പ്രസിഡന്റ്  വി കെ അനീസ് , മുഹമ്മദ് ഹാരിസ് , ജുനൈദ് എന്നിവർ നേതൃത്വം നൽകി . സാമൂഹിക പ്രവർത്തകനും  സോഷ്യൽ വെൽഫെയർ അസോസിയേഷൻ പ്രെസിഡന്റുമായ ബദറുദ്ധീൻ പൂവാർ സന്നിഹിതനായിരുന്നു .