


മലബാർ സമര പോരാളികളുടെ ജീവിത ചരിത്രങ്ങൾ, സ്ഥലങ്ങൾ, രക്തസാക്ഷികൾ എന്നിവയുടെ ചിത്ര വിവരണങ്ങൾ ഏതൊരാൾക്കും പെട്ടെന്ന് മനസ്സിലാക്കാനുതകും വിധമായിരുന്നു സജ്ജീകരിച്ചിരുന്നത്. മലബാർ സമരവുമായി ബന്ധപ്പെട്ട പുസ്തകങ്ങൾ ലഭ്യമാക്കുന്നതിന് പുസ്തക കൗണ്ടറും ചരിത്രത്തെ ഓൺലൈനായി മനസ്സിലാക്കാനുതകുന്ന ‘മാപ്പിള ഹാൽ’ ആപ്ളിക്കേഷൻ പരിചയപ്പെടുത്തുന്ന കൗണ്ടറും സജ്ജീകരിച്ചിരുന്നു. മലബാർ കലാരൂപങ്ങളായ ഒപ്പന, കോല്‍കളി, ദഫ്മുട്ട് എന്നിവയും വിവിധ ഗായകന്മാരുടെ മാപ്പിള പോരാട്ട വീര്യം തുളുമ്പുന്ന തനത് മാപ്പിളപ്പാട്ടുകളും ആസ്വാദകർക്ക് ഇമ്പമായി. മൂസ കെ. ഹസൻ മോണോലോഗ് അവതരിപ്പിച്ചു. മലബാർ തട്ടുകട, സൽമാസ് ആർട്ടിസ്റ്റിറിയുടെ ആർട് എക്സിബിഷൻ, സമര ചരിത്ര വീഡിയോ പ്രദർശനം എന്നിവയും ശ്രദ്ധനേടി. വാഗൺ ട്രാജഡി ചിത്ര ശിൽപ പശ്ചാത്തലത്തിലെ പൂക്കോട്ടൂർ ഗെയിറ്റും പോരാളികളുടെ പ്രതീകാത്മക ഖബ്റുകളും കാണികൾക്ക് പുതിയ അനുഭവമായി. ഒ.ഐ.സി.സി പ്രസിഡന്റ് ബിനു കുന്നന്താനം, സെക്രട്ടറി ജവാദ് വക്കം, ഇന്ത്യൻ സ്കൂൾ വൈസ് ചെയർമാൻ ജയ്ഫർ മൈദാനി, സോഷ്യൽ വെൽഫെയർ അസോസിയേഷൻ പ്രസിഡന്റ് ബദറുദ്ദീൻ പൂവാർ, സാമൂഹിക പ്രവർത്തകരായ സേവി മാത്തുണ്ണി, ചെമ്പൻ ജലാൽ, സുനിൽ ബാബു, റഫീഖ് അബ്ദുല്ല, അബ്ദുറഹ് മാൻ അസീൽ, സൽമാനുൽ ഫാരിസ്, ഷംസ് കൊച്ചിൻ, ഉമർ പാനായിക്കുളം, റംഷാദ് അയിനിക്കാട്, നിസാർ കുന്നംകുളത്തിങ്കൽ, ഐ വൈ സി സി നേതാക്കളായ ജമീൽ, ഷഫീഖ് കൊല്ലം, മഹേഷ് മാത്യു റഫീഖ് അബ്ബാസ്, സി എം മുഹമ്മദ് അലി തുടങ്ങിയവർ പ്രദർശനം കാണാൻ എത്തിയിരുന്നു. വി.കെ അനീസ്, വി.എം മുർഷാദ്, ജുനൈദ് കായണ്ണ, സജീബ്, സിറാജ് കിഴുപ്പിള്ളിക്കര ,മുഹമ്മദ് റിസ്വാൻ , മുഹമ്മദ് ഹാരിസ്, സവാസ്, അജ്മൽ ശറഫുദ്ധീൻ, റഹീസ്, ഷുഹൈബ്, ഇജാസ് മൂഴിക്കൽ,അലി അശ്റഫ്,അബ്ബാസ് മലയില്‍ ,ഗഫൂർ മൂക്കുതല, നൗമൽ റഹ്മാൻ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.

x