പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന യൂസഫ് തോട്ടശ്ശേരിക്ക് യാത്രയയപ്പ് നൽകി

By : Mujeeb Kalathil

ദമാം : പതിനാറു വർഷത്തെ തന്റെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന യൂസഫ് തോട്ടശ്ശേരിക്ക് ദമാമിലെ പാലക്കാട്‌ പ്രവാസി കൂട്ടായ്മ ഹൃദ്യമായ യാത്രയയപ്പു നൽകി. ദമാമിലെ സാമൂഹിക സാംസ്കാരിക മേഖലകളിൽ നിറസാന്നിധ്യമായിരുന്ന അദ്ദേഹം പ്രവാസി മലയാളികളുടെ സ്നേഹാദരവുകൾ ലഭിച്ചിട്ടുള്ള സാമൂഹ്യപ്രവർത്തകരിൽ ഒരാളാണ്. പാലക്കാട്‌ പ്രവാസി കുട്ടായ്മ്മ ചെയർമാൻ റിയാസ് പറളിയുടെ  അധ്യക്ഷതയിൽ ചേർന്ന പരിപാടിക്ക് കൂട്ടായ്മയുടെ സാമൂഹിക ക്ഷേമ കൺവീനർ  മണികണ്ഠൻ  ഉൽഘാടനം ചെയ്തു. ജാഫർ അലി മെമെന്‍റോ കൈമാറുകയും, അൻഷാദ് അസീസ് ബൊക്കെ കൈമാറുകയും ചെയ്തു. സൈദ് സൈനുൽ ആബിദീൻ പൊന്നാട അണിയിക്കുകയും, മുഹമ്മദ് ഷെരീഫ് ഉപഹാരവും സമ്മാനിച്ചു.

സൗദി ഇലക്ട്രിസിറ്റി കമ്പനിയിൽ സീനിയർ എൻജിനീയറായി ജോലി ചെയ്തു വരികയായിരുന്ന അദ്ദേഹം തന്റെ  മറുപടിപ്രസംഗത്തിൽ കൂട്ടായ്മയുടെ കൂടെയുള്ള പഴയകാല  പ്രവർത്തനങ്ങൾ ഓർത്തെടുക്കുകയും കൂട്ടായ്മയുമായി  തുടർന്നും സഹകരിക്കുന്നതിനു  ഒരിക്കലും ഒരു തടസ്സമാകില്ലെന്നും പറഞ്ഞു. ദമാം ഹോളിഡേഴ്സ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങിൽ നബീൽ പറമ്പിൽ, റഹിമാൻ ഒലവാക്കോട്, മുഹമ്മദ്‌ അനസ്, ഹുസൈൻ മേപ്പറമ്പ് എന്നിവര്‍ ആശംസകൾ നേരുകയും പരിപാടിക്ക് ഷംസുദീൻ പാറ, അൽഫാസ്, സുഹൈബ്, സലാം വടക്കാഞ്ചേരി നേത്യത്വം നൽകി. കൂട്ടായ്മയുടെ കൺവീനർ സക്കരിയ സ്വാഗതവും ട്രഷറർ അൻവർ സാദിഖ് നന്ദിയും പറഞ്ഞു.