മനാമ: ബഹ്റൈനിലെ സ്വദേശികൾക്കും വിദേശികൾക്കും ജീവ കാരുണ്യ പ്രവർത്തന രംഗത്ത് ഒട്ടേറെ പ്രവർത്തനങ്ങൾ കാഴ്ച വെക്കുന്ന ബഹ്റൈനിലെ ചാരിറ്റി സംഘടനയായ ജംഇയ്യത്തുൽ തർബിയ്യത്തുൽ ഇസ്ലാമിയ യുടെ ഈ വർഷത്തെ ഫിത്ർ സക്കാത്തിന്റെ ധാന്യങ്ങളുടെ വിതരണത്തിൽ കൈകോർത്ത് ബഹ്റൈൻ കെഎംസിസി യും മലപ്പുറം ജില്ലാ കെഎംസിസി കമ്മിറ്റിയും.വിശുദ്ധ റമദാനിൽ പതിനായിരക്കണക്കിന് ഇഫ്താർ കിറ്റുകൾ വിതരണം ചെയ്തും മറ്റു കോവിഡ് ദുരിതാശ്വാസ പ്രവർത്തന രംഗത്ത് തുല്യതയില്ലാത്ത പ്രവർത്തനങ്ങൾ കാഴ്ച്ച വെക്കുന്ന ബഹ്റൈൻ കെ എം സി സി ഇതിനകം 500-ൽ പരം ഫിത്തർ സക്കാത്തിന്റെ ധാന്യ കിറ്റുകൾ വിതരണം ചെയ്തു .
പരിശുദ്ധ റമദാൻ മാസത്തിലെ മുഴുവൻ ദിവസവും ജംഇയ്യത്തുൽ തർബിയ്യത്തുൽ ഇസ്ലാമിയയുടെ ഇഫ്താർ കിറ്റുകൾ കെ എം സി സി ബഹ്റൈൻ മലപ്പുറം ജില്ലാ കർമ്മ ഭടന്മാർ മുഖേനെ വിതരണം ചെയ്യുകയുണ്ടായി.കെ എം സി സി ബഹ്റൈൻ വളണ്ടിയർ വിങ്ങിന്റ്റെ സേവനങ്ങളെയും ആത്മാർത്ഥ പ്രവർത്തനങ്ങളെയും ജംഇയ്യത്തുൽ തർബിയ്യത്തുൽ ഇസ്ലാമിയയുടെ മനാമ ബ്രാഞ്ച് മാനേജർ സ്വലാഹ് അൽ ഫഖീഹ് പ്രശംസിക്കുകയും, വരും കാലങ്ങളിൽ കൂടുതൽ സഹകരണങ്ങൾ വേണം എന്നും ,ഈ പ്രവർത്തനങ്ങൾക്ക് നന്ദി അറിയിക്കുകയും ചെയ്തു ..ജംഇയ്യത്തുൽ തർബിയ്യത്തുൽ ഇസ്ലാമിയ എന്ന മഹത്തായ ചാരിറ്റി സംഘടന ഈ പുണ്യ പ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ കെ എം സി സി യെ പരിഗണിച്ചതിൽ അതിയായ സന്തോഷം ഉളവാക്കുന്നുവെന്നും എല്ലാ വിധ നന്ദിയും കടപ്പാടും രേഖപ്പെടുത്തുന്നതായും ബഹ്റൈൻ കെ എം സി സി ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്കലും മലപ്പുറം ജില്ലാ കമ്മിറ്റിയും അറിയിച്ചു …