സുബൈർ ഹുദവി സി എച് മുഹമ്മദ്‌ കോയ സ്മാരക വിദ്യാഭ്യാസ അവാർഡ് ഏറ്റു വാങ്ങി

മനാമ. കെഎംസിസി ബഹ്‌റൈൻ കോഴിക്കോട് ജില്ലാ കമ്മിറ്റി പ്രഖ്യാപിച്ച പ്രഥമ സി എച് മുഹമ്മദ്‌ കോയ വിദ്യാഭ്യാസ അവാർഡ് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ദേശീയ പ്രസിഡന്റ്‌ പ്രൊഫസർ ഖാദർ മൊയ്‌ദീനിൽ നിന്ന് ഡോക്ടർ സുബൈർ ഹുദവി ഏറ്റു വാങ്ങി.ഉത്തരേന്ത്യയിൽ വിദ്യാഭ്യാസപരമായും സാമ്പത്തികമായും പിന്നോക്കം നിൽക്കുന്നവർക്കിടയിൽ സുബൈർ ഹുദവി നടത്തുന്ന പ്രവർത്തനങ്ങളെ മുൻനിർത്തിയാണ് അദ്ദേഹം അവാർഡിന് അർഹനായത്.കെഎംസിസി ഹാൾ തിങ്ങി നിറഞ്ഞ ജന കൂട്ടത്തെ സാക്ഷി നിർത്തി വളരെ പ്രൌഡമായ സദസ്സിലാണ് ഡോക്ടർ ഹുദവി അവാർഡ് ഏറ്റു വാങ്ങിയത്.കെഎംസിസി കോഴിക്കോട് ജില്ലാ പ്രസിഡന്റ്‌ ഫൈസൽ കോട്ടപ്പള്ളി അധ്യക്ഷനായിരുന്നു.സംസ്ഥാന പ്രസിഡന്റ്‌ ഹബീബ് റഹ്മാൻ, ജനറൽ സെക്രട്ടറി അസ്സൈനാർ കളത്തിങ്കൽ, മുൻ പ്രസിഡന്റ്‌ എസ് വി ജലീൽ, ജില്ലാ ഭാരവാഹികളായ സുഹൈൽ മേലടി ഫൈസൽ കണ്ടിതാഴ, നാസർ ഹാജി പുളിയാവ്, അഷ്‌റഫ്‌ തോടന്നൂർ, അഷ്‌റഫ്‌ നരിക്കോടൻ, ഹമീദ് അയനിക്കാട്, ഷാഫി വേളം, ഷാഹിർ ബാലുശ്ശേരി, മുനീർ ഒഞ്ചിയം, എന്നിവർ സന്നിഹിതരായിരുന്നു.അഷ്‌റഫ്‌ അഴിയൂർ സ്വാഗതവും ഇസ്ഹാഖ് വില്ല്യപ്പള്ളി നന്ദിയും പറഞ്ഞു