കൊല്ലം : കടയ്ക്കലില്‍ രണ്ടുവയസുകാരിയെ സഹോദരൻ പീഡിപ്പിച്ചതായി പരാതി. പോക്സോ നിയമ പ്രകാരം കേസെടുത്തു പ്രതിയെ അറസ്റ്റ് ചെയ്തു. കുട്ടിയെ വിദഗ്ധ ചികില്‍സയ്ക്കായി തിരുവനന്തപുരം SAT ആശുപത്രിയിലേക്ക് മാറ്റി.
കഴിഞ്ഞ ദിവസം വൈകിട്ട് മാലിന്യം ശേഖരിക്കാനെത്തിയ ഹരിതസേന അംഗങ്ങളാണ് വീട്ടിൽ നിന്നു കുട്ടിയുടെ നിലവിളി കേട്ടത്. പലതവണ വാതിലില്‍ തട്ടിവിളിച്ചെങ്കിലും തുറന്നില്ല. തുടര്‍ന്ന് പഞ്ചായത്ത് അംഗത്തെ വിവരമറിയിച്ചു. വാതിൽ തകർത്ത് അകത്ത് കയറിയപ്പോൾ രണ്ടു വയസുകാരി അവശയായി കിടക്കുകയായിരുന്നു. സഹോദരനും മുറിയിലുണ്ടായിരുന്നു. ഓടി രക്ഷപ്പെടാൻ ശ്രമിച്ച സഹോദരനെ നാട്ടുകാർ തടഞ്ഞുവെച്ചു. വിവരം ബസുക്കളെയും രക്ഷിതാക്കളെയും അറിയിച്ചു.
കുട്ടിയെ ഉടൻ തന്നെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിലെത്തിച്ചു. പരിശോധനയില്‍ രഹസ്യ ഭാഗങ്ങളിൽ പരുക്കുണ്ടെന്ന് കണ്ടെത്തി . തുടര്‍ന്ന് SAT ആശുപത്രിയിലേക്ക് മാറ്റി. പ്രതിയായ സഹോദരനെ മോഷണക്കുറ്റത്തിന് മുൻപ് ജുവനൈൽ കോടതി ശിക്ഷിച്ചിട്ടുണ്ട്. എന്നാല്‍ പ്രായപൂർത്തിയായിട്ടുണ്ടോ എന്നതിന് രേഖകളില്ല. ഇത് കണ്ടെത്താൻ ശാസ്ത്രീയ പരിശോധന നടത്തും.