90-മത് ശിവഗിരി തീർത്ഥാടനം ബഹ്‌റൈനിൽ നിന്നും 101 പേർ പങ്കെടുക്കും

ബഹ്‌റൈൻ: 2022 ഡിസംബർ 30, 31, 2023 ജനുവരി 1 തീയതികളിൽ ശിവഗിരിയിൽ നടക്കുന്ന 90-മത് ശിവഗിരി തീർത്ഥാടന (നവതി) ആഘോഷ മഹാമഹത്തിലും, ബ്രഹ്മ വിദ്യാലയത്തിന്റെ കനക ജൂബിലി ആഘോഷങ്ങളിലും ബഹ്‌റൈൻ ശ്രീനാരായണ സമൂഹം പങ്കെടുക്കുന്നു.ശിവഗിരി തീർത്ഥാടനത്തിന്റെ നവതിയും, ബ്രഹ്മവിദ്യാലയത്തിന്റെ കനക ജൂബിലിയും ഒത്തുവരുന്ന ഈ മഹനീയ വേളയിൽ ബഹറിനിൽ നിന്നും ശിവഗിരിയിലേക്ക് പോകാൻ കഴിയുന്ന എല്ലാ  ശ്രീനാരായണീയരും ഡിസംബർ 30, 31, ജനുവരി 01 തീയതികളിൽ ശിവഗിരിയിൽ എത്തിച്ചേർന്ന് ഇത്തവണത്തെ പുണ്യ സംഗമത്തിൽ പങ്കാളികൾ ആവണമെന്ന് ബഹ്‌റൈൻ ശ്രീനാരായണ സമൂഹത്തോട് ശിവഗിരി തീർത്ഥാടന കമ്മിറ്റി ചെയർമാൻ ശ്രീ. കെ. ജി. ബാബുരാജനും, ബഹറിൻ ശ്രീനാരായണ സമൂഹത്തെ പ്രതിനിധികരിച്ച് SNCS, GSS, BAHRAIN BILLAWAS എന്നീ സംഘടനകളുടെ ഭാരവാഹികളും അഭ്യർത്ഥിച്ചു.ശിവഗിരി തീർത്ഥാടന നവതി ആഘോഷ മഹാമഹത്തിനും, ബ്രഹ്മ വിദ്യാലയത്തിന്റ കനക ജൂബിലീ ആഘോഷങ്ങൾക്കും നേതൃത്വം നൽകുന്നത് ശ്രീമദ്. വിശാലാനന്ദ സ്വാമിജി സെക്രട്ടറിയും, പ്രവാസി ഭാരതീയ സമ്മാൻ അവാർഡ് ജേതാവും, BKG ഹോൽഡിങ് കമ്പനി ചെയർമാനും, ബഹ്‌റൈൻ പ്രവാസിയുമായ ശ്രീ. കെ. ജി.ബാബുരാജൻ ചെയർമാനായിട്ടുള്ള വിപുലമായ കമ്മിറ്റിയാണ്.ശ്രീ. കെ. ജി. ബാബുരാജന്റെ സഹകരണത്തോടെ പത്ത് ശ്രീനാരായണീയ ഭക്തർക്ക് സൗജന്യമായി തീർത്ഥാടനത്തിൽ പങ്കെടുക്കുവാൻ അവസരം ഒരുക്കുന്നു.ജാതി, മത ഭേദമന്യേ, ശിവഗിരി തീർത്ഥാടന കർമ്മം അനുഷ്ഠിക്കാൻ താല്പര്യം ഉള്ളവർക്ക്, 16-12-2022, വെള്ളിയാഴ്ച വൈകുന്നേരം 3 മണി വരെ സൗജന്യ തീർത്ഥാടനത്തിനായി അപേക്ഷിക്കാം.കൂടുതൽ അപേക്ഷകർ ഉണ്ടായാൽ, നറുക്കെടുപ്പിലൂടെ പ്രസ്തുത തീർത്ഥാടകരെ തീരുമാനിക്കുന്നതായിരിക്കും.അപേക്ഷയുടെ കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: ശ്രീ. സുനീഷ് സുശീലൻ (36674139),
ശ്രീ. ചന്ദ്രബോസ് (36446060),ശ്രീ. ഹരീഷ് പൂജാരി (3904 9132).ശിവഗിരി തീർത്ഥാടന കമ്മിറ്റി ചെയർമാൻ ശ്രീ. കെ. ജി. ബാബുരാജൻ, എസ്. എൻ. സി. എസ് ചെയർമാൻ ശ്രീ. സുനീഷ് സുശീലൻ, ജി. എസ്. എസ്. ചെയർമാൻ ശ്രീ. ചന്ദ്രബോസ്, ബഹ്‌റൈൻ ബില്ലവാസ് രക്ഷാധികാരി ശ്രീ. രാജ് കുമാർ, ബഹ്‌റൈൻ ബില്ലവാസ് പ്രസിഡന്റ്‌ ശ്രീ. ഹരീഷ് പൂജാരി, എസ്. എൻ. സി. എസ്. ജനറൽ സെക്രട്ടറി. ശ്രീ. വി. ആർ. സജീവൻ, ജി. എസ്. എസ് ജനറൽ സെക്രട്ടറി. ശ്രീ. രാജേഷ് കണിയാംപറമ്പിൽ, ബഹ്‌റൈൻ ബില്ലവാസ് ജനറൽ സെക്രട്ടറി. ശ്രീ. സമ്പത്ത് സുവർണ, എസ്. എൻ. സി. എസ്. വൈസ് ചെയർമാൻ ശ്രീ. സന്തോഷ്‌ ബാബു, ജി. എസ്. എസ്. വൈസ് ചെയർമാൻ ശ്രീ. റോയി നല്ലേടത്ത് എന്നിവർ പ്രസ്തുത വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.