ഒരു വിശ്വാസി

Article By : Dr Shemily p john

ബഹ്‌റൈൻ : സകലജങ്ങൾക്കും ഉണ്ടാകുവാനുള്ള മഹാസന്തോഷം കാലിത്തൊഴുത്തിൽ ഭൂജാതനാകുന്ന ദൈവപുത്രൻ. ജൂതമതത്തിൽ മറിയം എന്ന കന്യകക്കു ജനിച്ച പാവങ്ങളെയും, കുഷ്ഠരോഗികളെയും, ആർകും വേണ്ടാത്ത റോമൻ സ്രേഷ്ടധിപതികൾക്കു മുന്നിൽ ജീവിച്ചു മരിച്ചുകൊണ്ടിരിക്കുന്ന സമൂഹത്തിന്റെ താഴെക്കിടയിലുള്ള നികൃഷ്ടർ. രക്ഷകനായ ദൈവത്തിന്റെ പുത്രൻ എന്ന് ക്രൂശു മരണത്തിനു ശേഷം, അനുയായികൾ ആയിത്തീർന്ന ക്രിസ്തുവരും, അല്ലാഹുവിന്റെ പ്രവാചകൻ എന്ന് ഇസ്ലാം മത വിശ്വാസികളും വിശ്വസിക്കുന്ന പാവങ്ങളുടെ ആശ്രയം.ഇതാണ് ക്രിസ്തുമതത്തിന്റെ അടിസ്‌ഥാനും, സത്യം, വ്യവസ്ഥ.
പിന്നെ അങ്ങോട്ട് ക്രിസ്തുമതത്തിന്റെ ആറാട്ടായിരുന്നു. ഇതിൽ ഏറെ തമാശ ഉള്ള വേറെ ഒരു സംഗതിയുണ്ട്.ലോകത്തിന്റെ ഏറ്റവും നീചമായ ‘അടിമത്വം’ എന്ന വ്യവസ്ഥയുടെ ഉല്പത്തി. ഇത് അമേരിക്കയുടെ രാഷ്ട്രപിതാവ് എബ്രഹാം ലിംകൾനിന്റെ വാക്കുകളിൽ നിന്നാണ്.പ്രവാചകനായ നോഹ നഗ്നയായി ഉറങ്ങുമ്പോൾ, ഒരു മകൻ തന്റെ സഹോദരനെ വിളിച്ചു കൊണ്ട് വന്നു പിതാവിന്റെ നഗ്നതയെ പരിഹസിച്ചു ചിരിച്ചുത്രെ. വിളിച്ചു കൊണ്ട് വന്ന മകൻ, വേഗം പിതാവിനെ നോക്കാതെ, അദ്ദേഹത്തിന്റെ ഒരു റോബ് എടുത്തു പുതപ്പിച്ചു. കോപാകുലനായ നോഹ, തന്നെ പരിഹസിച്ച പുത്രന് നൽകിയ ‘ശാപം’ ആണ് അടിമത്വം, തന്റെ സഹോദരനെയും, തലമുറയുടെയും അടിമ.ക്രിസ്തവ സമൂഹം, ചെയ്യാൻ ഇനി ഒന്നും എല്ലാ ചരിത്രം നോക്കിയാൽ.ഇന്നത്തെ അവസ്ഥയോ, ഈ ഒരേ ഒരു ക്രിസ്തു എന്നദൈവപുത്രന്റെ കുഞ്ഞുങ്ങൾ എന്ന് സ്വയം വിശേഷിപ്പിക്കുന്ന നമ്മൾ, കേരളത്തിൽ മാത്രം പത്തിരുപതു വിഭാഗങ്ങൾ ഉണ്ട്. ഇതിൽ രണ്ടു വിഭാഗങ്ങൾ തമ്മിലുള്ള പോര്, വളരെ പ്രശസ്തവവും ആണ്. മക്കൾ ആണ് കേട്ടോ.പ്രത്യേക ദേവാലയങ്ങളിൽ, ഒരിക്കലും ഈ കുഞ്ഞുങ്ങൾ മറ്റു സഭകളുടെ കുര്ബാനകളിൽ പങ്കെടുക്കില്ല, സത്യം പറഞ്ഞാൽ ഒരു കല്യാണും പോലും സഭ വ്യത്യാസത്തിൽ കഴിച്ചാൽ തീർന്നു.സഭ മേലധ്യക്ഷന്മാർ എല്ലാവരും തന്നെ, ഡിപ്ലോമാറ്റിക് ആണ്. ക്രിസ്തുവിന്റെ നിന്നെ പോലെ തന്നെ നിന്റെ അയല്പക്കകാരനെയും സ്നേഹിക്കുക, ഈ വക പെരുമാറ്റ ചട്ടങ്ങൾ ഒന്നും അല്ല, കുരിശു യുദ്ധത്തിന്റെ കാലഘട്ടത്തിൽ തന്നെയാണ് എല്ലാവരും.
കണ്ണിനു കണ്ണ്….ക്രിസ്തു എന്ന വിപ്ലവ പരിഷ്‌കർത്താവ് … നന്മ നിറഞ്ഞ ഹൃദയങ്ങൾ ദേവാലയും ആണെന്ന് തീർപ്പിക്കുമ്പോൾ, ദൈവത്തിന്റെ കുഞ്ഞുങ്ങൾ ഇവിടെ വിഭജിച്ചു വിഭജിച്ചു വളരുന്നു.നിഷ്കളങ്ക സ്നേഹം ആണ് ദൈവത്തെ എന്ന ദൈവ വചനത്തിനു പകരം, പള്ളികൾ പിടിച്ചെടുത്തും, സമൂഹത്തിലെ താഴെക്കിടയിൽ ഉള്ളവരെ തീർത്തും അവഗണിച്ചും, സാമ്രാജ്യങ്ങൾ പണിതുയർത്തിയും ഒരു സഭകളും മുന്നേറുന്നു.ഇതിന്റെ ദൈവത്തിനെ ബാങ്ക് അക്കൗണ്ടിൽ വരെ കൊണ്ട് വന്നു അത്ഭുതം തീർക്കുന്ന ആധുനിക പ്രവാചകൻമാർ വേറെയും.

പാവം കാലിത്തൊഴുത്തും… ക്രൂശിലെ മരണവും.

ഒരു വിശ്വാസി

Dr.Shemily.P.John