ഇന്ത്യൻ അംബാസഡർ ബഹ്‌റൈൻ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

മനാമ :കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുമായി ബഹ്‌റൈനിലെ പുതിയ ഇന്ത്യൻ അംബാസഡർ വിനോദ് കുര്യൻ ജേക്കബ് റിഫ പാലസിൽ വെച്ച് കൂടിക്കാഴ്ച നടത്തി.അദ്ദേഹം ബഹ്‌റൈനിലേക്ക് പുതുതായി നിയമിതനായ അംബാസഡറെ സ്വാഗതം ചെയ്യുകയും അദ്ദേഹത്തിന്റെ ആശംസകൾ നേരുകയും ചെയ്തു .
രാജ്യത്തിന്റെ സമഗ്രമായ വികസനത്തെ പിന്തുണയ്ക്കുന്നതിൽ ഇന്ത്യൻ സമൂഹത്തിന്റെ പങ്കിനെപറ്റി അദ്ദേഹം പറഞ്ഞു.ബഹ്‌റൈനും ഇന്ത്യയും തമ്മിലുള്ള ദീർഘകാല ബന്ധങ്ങളും തന്ത്രപരമായ പങ്കാളിത്തത്തെ കുറിച്ച് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ എടുത്തുപറഞ്ഞു .ഇത് വിശാലമായ മേഖലകളിൽ ഉഭയകക്ഷി സഹകരണം വർദ്ധിപ്പിക്കുന്നു.നയതന്ത്ര നേട്ടങ്ങളും ബഹ്‌റൈനും ഇന്ത്യയും തമ്മിലുള്ള സംയുക്ത സഹകരണവും ഇരു രാജ്യങ്ങൾക്കും അവരുടെ ജനങ്ങൾക്കും പ്രയോജനകരമാക്കാനുള്ള രാജ്യത്തിന്റെ പ്രതിബദ്ധതയെ കുറിച്ച് അദ്ദേഹം വ്യക്തമാക്കി. അദ്ദേഹത്തെ കാണാനുള്ള അവസരം നൽകിയതിന് ഇന്ത്യൻ അംബാസഡർ വിനോദ് കുര്യൻ ജേക്കബ് നന്ദി രേഖപ്പെടുത്തി കൂടാതെ ബഹ്‌റൈൻ രാജ്യത്തിനും ജനങ്ങൾക്കും കൂടുതൽ പുരോഗതിയും സമൃദ്ധിയും ആശംസിക്കുകയും ചെയ്‌തു.ധനകാര്യ-ദേശീയ സാമ്പത്തിക മന്ത്രി ശൈഖ് സൽമാൻ ബിൻ ഖലീഫ അൽ ഖലീഫയും യോഗത്തിൽ പങ്കെടുത്തു.