ഒമാനിൽ കോവിഡ് -19 പുതിയ 22കേസുകൾ

മസ്​കറ്റ്:​ ഒമാനിൽ 22പേർക്കുകൂടി കോവിഡ് രോഗബാധ സ്​ഥിരീകരിച്ചതെന്ന്​ ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നു.
(27-03 -20) ഇതോടെ മൊത്തം രോഗബാധിതരുടെ എണ്ണം 131 ആയി ഉയർന്നു. ഇതിൽ പത്തുപേർക്ക് നേരത്തേ രോഗാബാധിതരായവരുമായുള്ള അടുത്ത സമ്പർക്കത്തിലൂടെയാണ്​ വൈറസ്​ പറകർന്നത്​.അഞ്ച്പേർ വിദേശയാത്രയിലൂടെയാണ്​ രോഗബാധിതരായത്​. നാലുപേരുടെ കേസുകൾ അനേഷണത്തിലാണ്​. ഇതുവരെ രോഗം സ്​ഥിരീകരിച്ചതിൽ 23 പേർ രോഗമുക്​തി നേടിയിട്ടുണ്ട്​. ചികിത്സയിലുള്ളതിൽ ഏഴുപേർ തീവ്ര പരിചരണ വിഭാഗത്തിലാണ്​ ഉള്ളതെന്ന്​ ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് ബിൻ മുഹമ്മദ് ബിൻ ഉബൈദ് അൽ സെയിദ്ഈ പ്രസ്​താവനയിൽ പറഞ്ഞു​. രണ്ട്​ പേർക്ക് കൃത്രിമ ശ്വാസത്തിലൂടെയാണ്​ ജീവൻ നിലനിർത്തുന്നത്​. രോഗ വ്യാപനത്തി​ന്റെവേഗത കുറക്കാൻ ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളാണ്​ സർക്കാർ നടത്തിവരുന്നതെന്നും ആരോഗ്യ മന്ത്രി പ്രസ്​താവനയിൽ പറഞ്ഞു. സലാലയിൽ മലയാളി കോവിഡ് ബാധിതനായിരുന്നു ഇയാളുൾടെ ആരോഗ്യനില തൃപതികാമാണെന്നും ഇയാളുമായി അടുത്തിടപഴകിയ രണ്ടു മൂന്നുപേർ നിരീക്ഷണത്തിൽ ആണെന്നും സുഹൃത്തുക്കൾ പറഞ്ഞു.