വോയ്സ് ഓഫ് ആലപ്പി സൽമാബാദ് ഏരിയയ്ക്ക് പുതിയ നേതൃത്വം

ആലപ്പുഴ ജില്ലാക്കാരുടെ ബഹ്‌റൈനിലെ കൂട്ടായ്മയായ വോയ്‌സ് ഓഫ് ആലപ്പി -സൽമാബാദ് ഏരിയ കമ്മറ്റിയുടെ പൊതുയോഗവും, 2027-2028 കാലയളവിലേയ്ക്കുള്ള കമ്മറ്റി തെരെഞ്ഞെടുപ്പും സൽമാബാദിലെ റൂബി റെസ്റ്റോറന്റിൽ നടന്നു. ഏരിയ പ്രസിഡന്റ് സന്ദീപ് സന്ദീപ് ശാർങ്ങധരൻ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സെക്രട്ടറി വിനേഷ് കുമാർ സ്വാഗതം പറഞ്ഞു. വോയ്‌സ് ഓഫ് ആലപ്പി വൈസ് പ്രസിഡന്റ് അനൂപ് ശശികുമാർ ഉത്ഘാടനം ചെയ്തു. തുടർന്ന് ഏരിയ സെക്രട്ടറി വിനേഷ് കുമാർ രണ്ട് വർഷത്തെ പ്രവർത്തനങ്ങളുടെ വിശദമായ റിപ്പോർട്ടും കണക്കവതരണവും നടത്തി. വോയ്‌സ് ഓഫ് ആലപ്പി ജോയിൻ സെക്രട്ടറി ജോഷി നെടുവേലിൽ സംഘടനാ പ്രവർത്തനക്കുറിച്ച് വിവരിക്കുകയും ഏരിയയുടെ പ്രവർത്തനങ്ങൾക്ക് ആശംസകൾ അർപ്പിച്ച് സംസാരിക്കുകയും ചെയ്തു. ഏരിയ ജോയിൻ സെക്രട്ടറി ജിഷ്ണു ദേവ് നന്ദി പറഞ്ഞു.തുടർന്ന് തെരഞ്ഞെടുപ്പ് കമ്മറ്റി അംഗം ഗിരീഷ് കുമാർ ജി തെരഞ്ഞെടുപ്പ് നടപടികളെക്കുറിച്ച് വിവരിച്ചു. കമ്മറ്റി അംഗങ്ങളായ ഗിരീഷ് കുമാർ, ജോഷി നെടുവേലിൽ, അനൂപ് ശശികുമാർ എന്നിവർ വരണാധികാരികളായി. തെരെഞ്ഞെടുക്കപ്പെട്ട സൽമാബാദ് ഏരിയ കമ്മറ്റി അംഗങ്ങൾ ഇവരാണ്.പ്രസിഡന്റ്: അനിൽ കുമാർ, സെക്രട്ടറി : വിനേഷ് കുമാർ വിശ്വംഭരൻ, ട്രഷറർ: അവിനാഷ് അരവിന്ദ്, വൈസ് പ്രസിഡന്റ്: അനന്ദു സി. ആർ, ജോയിന്റ് സെക്രട്ടറി: മിഥുൻ മധുസൂദനൻ. കൂടാതെ സെൻട്രൽ കമ്മറ്റി പ്രതിനിധിയായി സന്ദീപ് സന്ദീപ് ശാർങ്ങധരനെയും തെരെഞ്ഞെടുത്തു. ഏരിയ എക്സിക്യൂട്ടീവ് അംഗങ്ങൾ : പ്രവീൺ കുമാർ, സജീഷ് സുഗതൻ, കൃഷ്ണകുമാർ, ജിഷ്ണു ദേവ്, രഘുനാഥ്‌, രാജേന്ദ്രൻ പിള്ള, ബെന്നി രാജു, അരുൺ രത്നാകരൻ, രാധുൽ ദേവ്. സൽമാബാദിലും പരിസരപ്രദേശങ്ങളിലുമുള്ള ആലപ്പുഴ ജില്ലക്കാരായ ബഹ്‌റൈൻ പ്രവാസികൾക്ക് വോയ്‌സ് ഓഫ് ആലപ്പിയുമായി ചേർന്ന് പ്രവർത്തിക്കുന്നതിന് 3592 6111 (അനിൽ), 3640 5079(വിനേഷ്) എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.