ഒമാനിലെ ജയില്‍ കഴിയുന്ന 28 പേര്‍ക്ക് മോചനത്തിന് വഴിയൊരുങ്ങുന്നു

മസ്കറ്റ്: സാമ്പത്തിക ബാധ്യതകളിൽ പെട്ട് ഒമാനിലെ ജയിലുകളിൽ കഴിയുന്ന 28 പേർക്ക് “ഫാക് കുർബാ” പദ്ധതിയിലൂടെ റംസാൻ മാസത്തിൽ മോചനം സാധ്യമാകുന്നു ഒമാനി ലോയേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ 2012 മുതലാണ് ഫാക് കുർബാ പദ്ധതി തുടങ്ങിയത്. സാമ്പത്തിക ബാധ്യതകൾ തീർക്കുന്നതിൽ പരാജയപെട്ടു ജയിൽ ശിക്ഷ അനുഭവിച്ചു വരുന്നവർക്ക്‌ സാമ്പത്തിക സഹായം നൽകി ജയിൽ മോചിതരാക്കുകയാണ് പദ്ധതി. ഇബ്രി മേഖലയിൽ ഉള്ള 28 പേരാണ് ഇപ്പോൾ ജയിൽ മോചിതരാകുന്നത് ഇതിൽ വിവധ രാജ്യക്കാരായ പ്രവാസികളും ഉൾപെടും.ഒമാൻ സാമൂഹ്യ ക്ഷേമ മന്ത്രാലയത്തിന്റെ സഹകരണത്തിൽ ലോയേഴ്സ് അസോസിയേഷൻ നടത്തിവരുന്ന ഫാക് കുർബാ പദ്ധതിയിലൂടെ ഇതിനകം ആയിരത്തോളം പേർക്ക് മോചനം ലഭിച്ചു കഴിഞ്ഞതായി സംഘാടകർ വ്യക്തമാക്കി. നൂറിലധികം അഭിഭാഷകരാണ് ഫാക് കുർബാ പദ്ധതിക്കായി സന്നദ്ധ സേവനം നടത്തി വരുന്നത്.നൂറു റിയൽ മുതൽ രണ്ടായിരം റിയൽ വരെ ബാധ്യതയുള്ള കേസുകൾ ആണ് സംഘടന ഏറ്റടുത്ത്. കഴിഞ്ഞ വർഷം 220 പേർക്ക് ഫാക് കുർബായിലൂടെ മോചനം ലഭിച്ചിരുന്നു.