വിവിധ നിയമലംഘനങ്ങൾ നടത്തി പിടിയിലായ 7, 808 പ്രവാസികളെ കുവൈറ്റിൽ നിന്നും നാടു കടത്തി .

By : JT

കുവൈറ്റ് : വിവിധ കുറ്റ കൃത്യങ്ങൾ ചെയ്തു പിടിയിലായ 7,808 പ്രവാസികളെ 2021 ന്റെ ആദ്യ പകുതിയിൽ നാട് കടത്തിയതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി . താമസ നിയമം ലംഘിക്കൽ, കുറ്റകൃത്യങ്ങൾ, ട്രാഫിക് നിയമലംഘനങ്ങൾ തുടങ്ങിയ കാരണങ്ങൾ കൊണ്ട് പിടിയിലായവരാണ് ഇവരിൽ ഭൂരിഭാഗവും . ശ്രീലങ്ക ,വിയറ്റ്നാം എന്നീ രാജ്യങ്ങളിൽ നിന്നുള്ള 700 -ഓളം പേരെ ഉടൻ നാടു കടത്തുമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി . കൊവിഡ് മൂലം ഏർപ്പെടുത്തിയിരിക്കുന്ന യാത്രാ നിയന്ത്രണങ്ങൾ കാരണമാണ് ഇവരുടെ യാത്ര വൈകുന്നത് . ക്രമസമാധാന പാലനത്തിന്റെ ഭാഗമായി സുരക്ഷാ പരിശോധനകൾ തുടരും .
പരിശോധനകളിൽ സഹകരിക്കാൻ പൗരന്മാരോടും, പ്രവാസി സമൂഹത്തോടും ആഭ്യന്തരമന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട് .