മസ്കറ്റ് : കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന ഒരു വിദേശി കൂടി ഒമാനിൽ മരിച്ചു. മത്ര സൂഖിൽ കട നടത്തിയിരുന്ന ബംഗ്ലാദേശ് സ്വദേശിയാണ് മരിച്ചത്. 53 വയസായിരുന്നു.ഒമാനിലെ എട്ടാമത്തെ കോവിഡ് മരണമാണിത്. മലയാളി ഡോക്ടർ രാജേന്ദ്രൻ നായരും ഗുജറാത്ത് സ്വദേശിയുമടക്കം മരിച്ച ആറു പേർ വിദേശികളാണ്. മറ്റ് രണ്ട് പേർ സ്വദേശി വൃദ്ധൻ മാരാണ് .