98 ​പേർക്ക്​ കൂടി കോവിഡ്​; ഒമാനിൽ വൈറസ്​ ബാധിതർ 1508 ആയി

മസ്​കറ്റ് : ഒമാനിൽ 98 ​ പേർക്ക്​ കൂടി കോവിഡ്​ 19 സ്​ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം വൈറസ്​ ബാധിതരുടെ എണ്ണം 1508 ആയി. ഇന്ന് രോഗം സ്​ഥിരീകരിച്ചവരിൽ 59 പേരും വിദേശികളാണ്​. രോഗമുക്തരായവരുടെ എണ്ണം 238 ആണ്. മലയാളിയടക്കം എട്ടു പേർ മരണപ്പെടുകയും ചെയ്​തു. പുതുതായി വൈറസ്​ ബാധിതരായവരിൽ 53 പേരാണ്​ മസ്​കത്ത്​ ഗവർണറേറ്റിൽ നിന്നുള്ളത്​. ഇവിടെ മൊത്തം കോവിഡ്​ ബാധിതർ 1164 ആയി.156 പേരാണ്​ രോഗമുക്തരായത്​. മരിച്ച എട്ടുപേരും മസ്​കത്തിൽ ചികിത്സയിലിരുന്നവരാണ്​. റുസ്താഖിൽ രോഗികളുടെ എണ്ണം 116 ആയി ഉയർന്നു. സോഹാറിൽ രോഗികളുടെ എണ്ണം 60 ആയിട്ടുണ്ട്​. സൂറിൽ രോഗബാധിതരുടെ എണ്ണമാകട്ടെ 55 ആയി ഉയരുകയും ചെയ്​തു. ഇബ്രി മേഖലയിൽ രോഗം സ്​ഥിരീകരിച്ചവരുടെ എണ്ണം 17ലേക്ക്​ ഉയർന്നിട്ടുണ്ട് .